പിണറായി സർ സി.പിയെ പോ​െല ^എം.എം. ഹസൻ

പിണറായി സർ സി.പിയെ പോെല -എം.എം. ഹസൻ തിരുവനന്തപുരം: തിരുവിതാംകൂർ ദിവാൻ സർ സി.പിയെ പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പെരുമാറുന്നതെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. കോഴിക്കോട്ട് ഗെയിൽ വിരുദ്ധ ജനകീയ സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്ന രീതി ഇതിന് തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചുമട്ടുതൊഴിലാളി ഭേദഗതി ഓർഡിനൻസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ചുമട്ടുതൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ നടത്തിയ സെക്രേട്ടറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായ വാണിജ്യകേന്ദ്രങ്ങളിൽ ഇഷ്ടമുള്ളവരെ കൊണ്ട് പണിയെടുപ്പിക്കാനുള്ള സർക്കാറി​െൻറ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെഡറേഷൻ പ്രസിഡൻറ് വർക്കല കഹാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആറ്റിങ്ങൽ അജിത്ത്, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് വി.ആർ പ്രതാപൻ, വി.ജെ. ജോസഫ്, ചെറുവയ്ക്കൽ പത്മകുമാർ, ചാരാച്ചിറ രാജീവ്, ചാല നാസർ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.