ആറരക്കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

----------------------------------------------------------കൊട്ടാരക്കര: ബൈക്കിൽ കടത്തുകയായിരുന്ന ആറരക്കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ കൊട്ടാരക്കര പൊലീസി​െൻറ പിടിയിലായി. അടൂർ സ്വദേശികളായ തോമസ് ജേക്കബ് (20), സിറാജ് (20) എന്നിവരെയാണ് കൊട്ടാരക്കര ഫെയ്ത് ഹോം ജങ്ഷനിൽ നിന്നും പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്ത് നിന്നും അടൂർ ഭാഗത്തേക്ക്‌ ബൈക്കിൽ പോവുകയായിരുന്ന സംഘത്തെ രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ ഷാഡോ പൊലീസ് സംഘം പിടികൂടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.