സംസ്ഥാന വ്യാപകമായി വ്യാജമദ്യ, ലഹരിമരുന്ന്​ റെയ്​ഡ്​: 185 പേർ അറസ്​റ്റിൽ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടത്തിയ വ്യാജമദ്യ, മയക്കുമരുന്ന് റെയ്ഡിൽ 185പേർ അറസ്റ്റിൽ. ഞായറാഴ്ച രാവിലെ ആറ് മുതൽ രാത്രി ഏഴു വരെ എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥർ സംയുക്തമായി സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിലാണ് വ്യാജമദ്യവും മയക്കുമരുന്നും പിടിച്ചെടുത്ത് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. റെയ്ഡുമായി ബന്ധപ്പെട്ട് 192 അബ്കാരി കേസുകളും 59 എൻ.ഡി.പി.എസ് കേസുകളും രജിസ്റ്റർ ചെയ്തു. ആയിരത്തിലധികം കിലോ പുകയില ഉൽപന്നങ്ങൾ, 8.5 കിേലാ കഞ്ചാവ്, വ്യാജമദ്യം, ചാരായം, വാഷ്, വാഹനങ്ങൾ എന്നിവയും പിടിച്ചെടുത്തു. 656 ലിറ്റർ വാഷും 25.5 ലിറ്റർ ചാരായവും 46 ലിറ്റർ വ്യാജമദ്യവും പിടിച്ചെടുത്തവയിലുണ്ട്. ഇൗ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 185 പേരെയാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് വ്യാജമദ്യം, മയക്കുമരുന്ന് ഉൾപ്പെടെ ലഹരിപദാർഥങ്ങളുടെ വ്യാപനം ശക്തമാകുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തി​െൻറ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡുകൾ നടന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ മയക്കുമരുന്നി​െൻറയും നിരോധിത പുകയില ഉൽപന്നങ്ങളുടെയും വിൽപനയിൽ കണ്ണികളായി പ്രവർത്തിക്കുന്നുവെന്നാണ് വിലയിരുത്തൽ. എന്നാൽ, പരിശോധനയിൽ ഒരു ഇതര സംസ്ഥാന തൊഴിലാളിയെ പോലും പിടികൂടിയിട്ടില്ല. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പേർ പിടിയിലായത്. 20േപരെയാണ് തിരുവനന്തപുരത്തുനിന്ന് പിടികൂടിയത്. ശനിയാഴ്ച രാത്രി എക്സൈസ് കമീഷണർ ഋഷിരാജ് സിങ്ങാണ് സംയുക്ത പരിശോധനയെന്ന ആശയം മുേന്നാട്ടുെവച്ചത്. എക്സൈസി​െൻറ അധികാരത്തിലും ശക്തിയിലും പരിമിതിയുള്ളതിനാൽ പൊലീസുമായി ചേർന്ന് പരിശോധന നടത്തിയാൽ കൂടുതൽ കാര്യക്ഷമമായിരിക്കുമെന്ന് അേദ്ദഹം അഭിപ്രായപ്പെട്ടു. തുടർന്നാണ് പൊലീസ് അധികൃതരുമായി കൂടിയാലോചന നടത്തി സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. ഡെപ്യൂട്ടി എക്സൈസ് കമീഷനർ തലം വരെയുള്ളവരും പൊലീസ് സർക്കിൾ ഇൻസ്പെക്ടർമാർ വരെയുള്ളവരും പരിശോധനയിൽ പെങ്കടുത്തു. വരും ദിവസങ്ങളിലും സംയുക്ത പരിശോധന തുടരുമെന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിങ്ങും അഡീ. കമീഷനർ എ. വിജയനും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.