മാനസികസമ്മർദം നേരിടാൻ പൊലീസുകാർക്കായി ജില്ലതല കേന്ദ്രങ്ങൾ തുടങ്ങും ^ഡി.ജി.പി

മാനസികസമ്മർദം നേരിടാൻ പൊലീസുകാർക്കായി ജില്ലതല കേന്ദ്രങ്ങൾ തുടങ്ങും -ഡി.ജി.പി തിരുവനന്തപുരം: സമ്മർദവും മാനസിക പിരിമുറുക്കവും നേരിടാൻ പൊലീസുകാരെ പ്രാപ്തരാക്കാൻ ജില്ലതല കേന്ദ്രങ്ങൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. കെയർ വേൾഡ് ഫൗണ്ടേഷനുമായി ചേർന്ന് സേനാംഗങ്ങൾക്കായി സംഘടിപ്പിച്ച സംസ്ഥാനതല പരിശീലനം പൊലീസ് െട്രയിനിങ് കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിൽപരമായും കുടുംബപരമായുമുള്ള സമ്മർദങ്ങളും പ്രശ്നങ്ങളും പലപ്പോഴും സേനാംഗങ്ങളിൽ മാനസിക പിരിമുറുക്കം സൃഷ്ടിക്കുന്നുണ്ട്. മികച്ച പ്രവർത്തനത്തിന് ഇത് പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നത് തിരിച്ചറിഞ്ഞാണ് ഈ രംഗത്ത് കർമപദ്ധതി ആവിഷ്കരിക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനതലത്തിൽ വിവിധ വിഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറുപേർക്കാണ് രണ്ടുദിവസത്തെ മാസ്റ്റർ െട്രയിനർ പരിശീലനം നൽകുന്നത്. ജില്ലതലത്തിൽ മാസ്റ്റർ െട്രയിനർമാരുടെയും വിദഗ്ധരുടെയും സഹായത്തോടെ സേനാംഗങ്ങൾക്ക് ആവശ്യമായ പരിശീലനം തുടർന്ന് നൽകും. പൊലീസി​െൻറ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സംവിധാനത്തിെല പരിമിതികൾ പരിഹരിക്കുക, സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്നിവക്കൊപ്പം സേനാംഗങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും കായികക്ഷമതയും മെച്ചപ്പെടുത്തേണ്ടതും ആവശ്യമാണെന്ന കാഴ്ചപ്പാടിലാണ് പരിശീലനം. പൊലീസ് െട്രയിനിങ് കോളജ് പുറത്തിറക്കുന്ന ന്യൂസ് ലെറ്ററി​െൻറ പ്രകാശനം ഡോ. ജോർജ് ഓണക്കൂറിന് നൽകി ലോക്നാഥ് ബെഹ്റ നിർവഹിച്ചു. ഭരണഭാഷ വാരാഘോഷത്തോടനുബന്ധിച്ച മത്സരങ്ങളിലെ സമ്മാനങ്ങളും വിതരണം ചെയ്തു. എ.ഡി.ജി.പി ബി. സന്ധ്യ അധ്യക്ഷതവഹിച്ചു. എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണൻ, ഐ.ജി ദിനേന്ദ്ര കശ്യപ്, പൊലീസ് െട്രയിനിങ് കോളജ് പ്രിൻസിപ്പൽ കെ. സേതുരാമൻ, പി.എസ്. രാജശേഖരൻ, ഡോ.ടി. സാഗർ, ഡോ. കിരൺ പി.എസ്, ഡോ. ജയപ്രകാശ് ബി, വി. രാജ്മോഹൻ, ജി. രവീന്ദ്രൻ പിള്ള, ഡി.കെ. പൃഥിരാജ്, ടി.എസ്. ബൈജു, അനിൽ ശ്രീനിവാസ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.