സംസ്ഥാന സ്​പെഷൽ സ്​കൂൾ കലോത്സവം ഒമ്പതു മുതൽ തലസ്ഥാനത്ത്​

തിരുവനന്തപുരം: സംസ്ഥാന സ്‌പെഷൽ സ്‌കൂൾ കലോത്സവം ഒമ്പതു മുതൽ 11 വരെ തിരുവനന്തപുരം മണക്കാട് സ്കൂളിൽ നടക്കും. 90 ഇനങ്ങളിൽ 1500 കുട്ടികൾ പങ്കെടുക്കും. കാഴ്‌ച, ശ്രവണ, മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളാണ് പങ്കെടുക്കുന്നത്. 44 സ്‌കൂളുകൾ രജിസ്റ്റർ ചെയ്തതായി ജനറൽ കൺവീനർ എ.ഡി.പി.ഐ ജിമ്മി കെ. ജോസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒമ്പതിനു രാവിലെ 8.30ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കെ.വി. മോഹൻകുമാർ പതാക ഉയർത്തും. 10ന് മന്ത്രി സി. രവീന്ദ്രനാഥ് കലോത്സവം ഉദ്‌ഘാടനം ചെയ്യും. ആറു വേദികളിലാണ് മത്സരങ്ങൾ നടക്കുക. ആറു വേദികളിലും കുട്ടികൾക്ക് റാംപ് സൗകര്യവും സന്നദ്ധ സേവകരുടെ സേവനവും ഉറപ്പാക്കിയതായി സംഘാടകർ അറിയിച്ചു. മത്സരത്തിനെത്തുന്ന കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും താമസവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കാഴ്‌ചയില്ലാത്ത കുട്ടികളുടെ സൗകര്യാർഥം പ്രോഗ്രോം നോട്ടീസ് െബ്രയിൽ ലിപിയിൽ തയാറാക്കിയിട്ടുണ്ട്. ജില്ല വിദ്യാഭ്യാസ ഉപഡയറക്‌ടർ രമണി ടി.വി, പി.വി. രാജേഷ്, എം. തമീമുദ്ദീൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഫോേട്ടാഗ്രാഫേഴ്സ് സമ്മേളനം നാളെ തിരുവനന്തപുരം: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ.കെ.പി.എ) തിരുവനന്തപുരം മേഖലയുടെ 33ാമത് വാര്‍ഷിക ആഘോഷം ബുധനാഴ്ച വൈ.എം.സി.എ ഹാളില്‍ നടക്കുമെന്ന് അസോസിയേഷന്‍ പ്രസിഡൻറ് കെ.എസ്. വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാലിന് നടക്കുന്ന പരിപാടി ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. മാധ്യമ ഫോട്ടോഗ്രഫി മേഖലയിലെ സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം മലയാള മനോരമ ഫോട്ടോഗ്രാഫര്‍ റിങ്കുരാജ് മട്ടാഞ്ചേരിയിലിന് സമ്മാനിക്കും. അന്തരിച്ച ഫോട്ടോഗ്രാഫര്‍ മണ്ണന്തല രാജ​െൻറ കുടുംബത്തിന് ശാന്തിഗിരി ആശ്രമം നിർമിച്ച് നല്‍കുന്ന വീടി​െൻറ താക്കോല്‍ ദാനവും ചടങ്ങില്‍ നടക്കും. മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍മാരെ ആദരിക്കല്‍, ചികിത്സ ധനസഹായ വിതരണം, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം എന്നിവയും നടക്കും. അസോസിയേഷന്‍ ഭാരവഹികളായ ശിവദാസന്‍, സതീഷ്, ഹരി തിരുമല, അനില്‍ മണക്കാട് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.