'കേരള'യിൽ വനിതാ സംഘടന നേതാവിനെതിരെ അച്ചടക്ക നടപടിക്ക്​ നീക്കം

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ചട്ടവിരുദ്ധ സ്ഥാനക്കയറ്റവും റിട്ടയർമ​െൻറിന് ശേഷവും പ്രൈവറ്റ് സെക്രട്ടറിയായിതന്നെ കരാറടിസ്ഥാനത്തിൽ നിയമനവും നൽകിയ സംഭവം വാട്ട്സ്ആപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത യൂനിയൻ നേതാവായ വനിതാ ജീവനക്കാരിക്ക് കാരണം കാണിക്കൽ നോട്ടീസ്. വൈസ് ചാൻസലറുടെ നടപടിക്കെതിരെ വാട്ട്സ്ആപ്പിൽ പ്രതികരിച്ച സർവകലാശാലയിലെ കോൺഗ്രസ് അനുകൂല സംഘടനയായ കേരള യൂനിവേഴ്സിറ്റി സ്റ്റാഫ് യൂനിയൻ പ്രസിഡൻറും സെക്ഷൻ ഒാഫിസറുമായ സോമോൾ ജെ. പണിക്കർക്ക് ആണ് കാരണം കാണിക്കൽ നോട്ടീസ്. 24 മണിക്കൂറിനകം മറുപടി നൽകണമെന്ന് കാണിച്ച് വി.സിയുടെ നിർദേശ പ്രകാരം രജിസ്ട്രാർ ആണ് നോട്ടീസ് നൽകിയത്. സ്വന്തം സംഘടനയുടെ വാട്സ്ആപ് ഗ്രൂപ്പിലാണ് പ്രസിഡൻറായ സോമോളുടെ പോസ്റ്റ് വന്നത്. സംഘടനയിലെ അംഗങ്ങൾ മാത്രമാണ് ഗ്രൂപ്പിലുള്ളത്. സർവിസിൽനിന്ന് വിരമിക്കാൻ ആഴ്ചകൾമാത്രം ബാക്കിനിൽക്കെ വൈസ്ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറിയായ പി.എൻ. ഷാജിക്ക് ചട്ടവിരുദ്ധമായി സ്ഥാനക്കയറ്റം നൽകുകയും വിരമിച്ചതിനൊപ്പം അതേ തസ്തികയിൽതന്നെ വീണ്ടും കരാറടിസ്ഥാനത്തിൽ നിയമനം നൽകുകയും ചെയ്ത നടപടിക്കെതിരെയായിരുന്നു പോസ്റ്റിങ്. ഇത് പ്രചരിക്കപ്പെട്ടത് മാധ്യമങ്ങളിലൂടെ വാർത്തയാകാൻ കാരണമായെന്നും അതിനാൽ ഏഴിനകം വിശദീകരണം നൽകണമെന്നുമാണ് കാരണം കാണിക്കൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.