ആലപ്പാട് കുഴിത്തുറ ഫിഷറീസ് സ്കൂളിന് 5.58 കോടിയുടെ വികസനപദ്ധതി ^മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

ആലപ്പാട് കുഴിത്തുറ ഫിഷറീസ് സ്കൂളിന് 5.58 കോടിയുടെ വികസനപദ്ധതി -മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കരുനാഗപ്പള്ളി: കുഴിത്തുറ ഗവ. ഫിഷറീസ് സ്കൂൾ വികസനത്തിന് തീരദേശ വികസന അതോറിറ്റിയിൽനിന്ന് കഫ്ബി വഴി 5.58 കോടി ലഭ്യമാക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സ്കൂളി​െൻറ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. തീരദേശത്തെ 56 സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 181 കോടി രൂപയുടെ പദ്ധതി ഫിഷറീസ് വകുപ്പ് തയാറാക്കി കിഫ്ബിക്ക് നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ സിവിൽ സർവിസ് പരിശീലനം നൽകുന്ന പദ്ധതി ഈവർഷം ആരംഭിക്കും. പ്രഫഷനൽ കോഴ്സുകൾക്ക് ഇപ്പോൾ നൽകുന്ന പരിശീലനം തുടരും. കഴിഞ്ഞവർഷം 40 കുട്ടികൾക്കാണ് ഫിഷറീസ് വകുപ്പി​െൻറ സഹായത്താൽ പരിശീലനം നൽകിയത്. ഇതിൽ 12 പേർക്ക് എം.ബി.ബി.എസിനും രണ്ടുപേർക്ക് ബി.ഡി.എസിനും പ്രവേശനം ലഭിച്ചു. ഇത്തവണ അറുപത് പേർക്ക് പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. മത്സ്യസമ്പത്തി​െൻറ സംരക്ഷണം ഉറപ്പാക്കുന്നതിന് ദക്ഷിണേന്ത്യയിലെ ഫിഷറീസ് മന്ത്രിമാരുടെ യോഗം ഡിസംബറിൽ കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുമെന്നും മന്ത്രി പറഞ്ഞു. ആർ. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് ഷെർലി ശ്രീകമാർ, പഞ്ചായത്ത് അംഗം സി. രാധാമണി, വി. സാഗർ, എസ്. സുഹാസിനി, എൻ. ബിനുമോൻ, പ്രിയമാലിനി, എസ്. ഷാനി, ജി. രാജദാസ്, ബീനാ തമ്പി, എസ് ജെ. മുംതാസ് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. സലീന സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.