സി.പി.എം നാവായിക്കുളം ലോക്കൽ സമ്മേളനം പൂർത്തിയാക്കാനായില്ല *ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തില്ല

കല്ലമ്പലം: കഴിഞ്ഞദിവസം നടന്ന സി.പി.എം നാവായിക്കുളം ലോക്കൽ സമ്മേളനം നടപടികൾ പൂർത്തിയാക്കാതെ പിരിഞ്ഞു. പതിനഞ്ചംഗ കമ്മിറ്റിക്ക് വേണ്ടി അവതരിപ്പിച്ച പാനൽ അംഗീകരിക്കാൻ തയാറാകാത്തവർ വോട്ടിങ് ആവശ്യപ്പെടുകയും ജില്ലനേതൃത്വം മത്സരം തടയുകയും ചെയ്തതോടെയാണ് സമ്മേളനം അലങ്കോലമായത്. ഏരിയ സമ്മേളന പ്രതിനിധികളെ മാത്രമേ തെരഞ്ഞെടുക്കാനായുള്ളൂ. സമ്മേളനം അലങ്കോലമായതോടെ റെഡ് വളൻറിയേഴ്സ് പരേഡും പൊതുസമ്മേളനവും നടന്നില്ല. കഴിഞ്ഞദിവസം നടന്ന പള്ളിക്കൽ ലോക്കൽ സമ്മേളനവും നടപടികൾ പൂർത്തിയാക്കാതെ പിരിയുകയായിരുന്നു. ജില്ല സെക്രേട്ടറിയറ്റംഗം ബി.പി. മുരളിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. സ്കൂൾ കലോത്സവം കല്ലമ്പലം: കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസ് സ്കൂൾ കലോത്സവ സമാപനസമ്മേളനവും അവാർഡ് വിതരണവും വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. തോട്ടം ഭുവനേന്ദ്രൻ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡൻറ് ബൈജു ജി അധ്യക്ഷനായിരുന്നു. പഞ്ചായത്തംഗം കെ. ബിനു, ആർ.കെ. രാജഗോപാലൻ നായർ, സദാശിവൻ നായർ, രാജേന്ദ്രൻ പിള്ള, എൻ. മീര അനി, എം.ബി. ജയകുമാർ, എസ്.എസ്. അജീഷ് എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപിക ബി. വനജകുമാരി സ്വാഗതവും കലോത്സവ കൺവീനർ ഹരിശങ്കർ നന്ദിയും പറഞ്ഞു. ചിത്രം: കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസിൽ നടന്ന കലോത്സവ സമാപന സമ്മേളനം വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.