'സർക്കാർ ഒാഫിസുകൾ അഴിമതി മുക്തമാക്കണം'

കൊല്ലം: സർക്കാർ ഒാഫിസുകളെ അഴിമതിമുക്തമാക്കാൻ ജനകീയ യജ്ഞം ആരംഭിക്കണമെന്ന് ജനജാഗ്രത ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഒാഫിസുകൾ പൂർണമായി അഴിമതിമുക്തമെന്ന് ഉറപ്പുവരുത്താൻ ചുമതലക്കരായ ഉദ്യോഗസ്ഥനെ നിർബന്ധിതനാക്കുന്നവിധമുള്ള ഇടപെടലാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട നിവേദനം ജില്ലയിലെ വകുപ്പ് മേധാവികളായ ഉദ്യോഗസ്ഥർക്കും ജനജാഗ്രതയുടെ നേതൃത്വത്തിൽ നൽകും. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ജനജാഗ്രത ഘടകങ്ങൾ രൂപവത്കരിക്കും. അഴിമതിവിരുദ്ധ പോരാട്ടങ്ങളിൽ തൽപരരായവരെ കൂട്ടായ്മയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രവർത്തനം വിപുലപ്പെടുത്തുന്നതി​െൻറ ഭാഗമായി നവംബർ 27ന് ചാത്തന്നൂരിൽ 'യഥാർഥ ജനാധിപത്യവും പൗരസമൂഹവും' വിഷയത്തിൽ ഏകദിന ശിൽപശാല നടത്തും. റിട്ട. ജഡ്ജി ജസ്റ്റിസ് നടരാജൻ പെങ്കടുക്കും. ഉദ്യോഗസ്ഥ ഒത്താശയോടെയുള്ള റീസർവേ പേരിലുള്ള തട്ടിപ്പുകൾ അവസാനിപ്പിക്കാനും മാലയിൽ മലപ്പത്തൂരിലെ ഭൂമി തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാനും അധികൃതർ തയാറാവണമെന്നും ഭാരവാഹികൾ ആവശ്യെപ്പട്ടു. വാർത്തസമ്മേളനത്തിൽ കെ. ഭാസ്കരൻ, കടകംപള്ളി മനോജ്, കെ. ഹരിശ്ചന്ദ്രൻ, വി. ശിശുപാലൻ എന്നിവർ പെങ്കടുത്തു. നാഷനൽ കൺസ്യൂമേഴ്സ് ഫോറം യോഗം കൊല്ലം: നാഷനൽ കൺസ്യൂമേഴ്സ് ഫോറം സംസ്ഥാന കമ്മിറ്റിയോഗം ചേർന്നു. പ്രസിഡൻറായി കുരീപ്പുഴ ഷാനവാസിനെയും ജനറൽ സെക്രട്ടറിയായി ചക്കാലയിൽ നാസറിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: കെ.പി. പത്മകുമാർ (വൈസ് പ്രസി), അടൂർ വൈ.രാജൻ (സെക്ര), ഒാടനാവട്ടം ജോയി തോമസ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.