ഇളംകുളം കുഞ്ഞൻപിള്ള പുരസ്​കാരം പന്മന രാമചന്ദ്രൻ നായർക്ക്​

കൊല്ലം: മലയാള ഭാഷാ പണ്ഡിതനും ചരിത്രകാരനുമായിരുന്ന പ്രഫ. ഇളംകുളം കുഞ്ഞൻപിള്ളയുടെ സ്മാരണാർഥമുള്ള 2017െല സാഹിത്യപുരസ്കാരത്തിന് പ്രഫ. പന്മന രാമചന്ദ്രൻ നായർ അർഹനായി. 10,001 രൂപയും പ്രശസ്തിപത്രവും പൊന്നാടയുമടങ്ങുന്ന അവാർഡ് ഇളംകുളത്തി​െൻറ 113ാം ജന്മദിനാഘോഷത്തി​െൻറ ഭാഗമായി സമ്മാനിക്കുമെന്ന് ഇളംകുളം കുഞ്ഞൻപിള്ള സ്മാരക ട്രസ്റ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കല്ലുവാതുക്കൽ ഇളംകുളം സ്മാരക ഒാഡിറ്റോറിയത്തിൽ വ്യാഴാഴ്ച ൈവകീട്ട് മൂന്നിന് നടക്കുന്ന അവാർഡ്ദാന സമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ അവാർഡ് വിതരണവും പ്രതിഭകളെ ആദരിക്കലും മുൻ മന്ത്രി സി.വി. പത്മരാജൻ നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ട്രസ്റ്റ് പ്രസിഡൻറ് ജി. വാസുക്കുട്ടി, സെക്രട്ടറി ജി. അനന്തകൃഷ്ണൻ, േജാ. സെക്രട്ടറി അടുതല ജയപ്രകാശ്, എൻ. ഗോപാലകൃഷ്ണൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.