വൈദ്യുതാഘാതമേറ്റ് കരാർ ​തൊഴിലാളി മരിച്ചു

കിളിമാനൂർ: വൈദ്യുതി കമ്പി മാറ്റിക്കെട്ടുന്നതിനിടയിൽ കരാർ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. പള്ളിക്കൽ ആരാമം ജയവിലാസത്തിൽ ഗോപിനാഥക്കുറുപ്പ് (39) ആണ് മരിച്ചത്. തടിക്കാലിൽനിന്ന് കോൺക്രീറ്റ് പോസ്റ്റിലേക്ക് ലൈൻ മാറ്റുന്നതിനിടെ ശനിയാഴ്ച വൈകീട്ട് 4.30നാണ് അപകടം. മടവൂർ ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ കരാർ തൊഴിലാളിയാണ്. പോങ്ങനാട് തകരപ്പറമ്പ് ശ്യങ്കൻകോട് ശിവക്ഷേത്രത്തിന് സമീപത്ത് കോൺക്രീറ്റ് പോസ്റ്റ് കുഴിച്ചിട്ടതിനുശേഷം കമ്പി മാറ്റുകയായിരുന്നു. ആഘാതമേറ്റ് പോസ്റ്റിന് മുകളിൽനിന്ന് സമീപത്തെ തോട്ടിലേക്കാണ് വീണത്. തൽക്ഷണം മരിച്ചു. കമ്പിയിലേക്കുള്ള വൈദ്യുതബന്ധം വിേച്ഛദിച്ചിരുന്നിെല്ലന്ന് ദൃക്സാക്ഷികളായ നാട്ടുകാർ പറഞ്ഞു. നേരത്തേ ഗൾഫിലായിരുന്നു. മൃതദേഹം കേശവപുരം സാമൂഹികാരോഗ്യകേന്ദ്രം മോർച്ചറിയിൽ. രവീന്ദ്രകുറുപ്പ്- ഓമന ദമ്പതികളുടെ മകനാണ്. ഭാര്യ: രാജലക്ഷ്മി. ഏഴു മാസം പ്രായമുള്ള ആർദ്ര ഏക മകളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.