പൊലീസ് കേസെടുത്തു

കൊട്ടിയം: കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറി തുറവൂർ സുമേഷ് നയിക്കുന്ന ഭൂ അധിനിവേശയാത്രയുടെ വാഹനങ്ങൾ അടിച്ചുതകർക്കുകയും താലൂക്ക് യൂനിയൻ സെക്രട്ടറി രാധാകൃഷ്ണനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ കൊട്ടിയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് മൈലക്കാട്ട് െവച്ച് ഭൂ അധിനിവേശ യാത്രയുടെ രണ്ട് വാഹനങ്ങൾ ബൈക്കുകളിെലത്തിയ ഇരുപതംഗസംഘം അടിച്ചുതകർക്കുകയും രാധാകൃഷ്ണനെ ആക്രമിക്കുകയും ചെയ്തത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് കൊട്ടിയം പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. അമ്പലംകുന്ന്--തെറ്റിക്കാട്--വട്ടപ്പാറ റോഡ് ഗതാഗതയോഗ്യമാക്കണം ഓയൂർ: വർഷങ്ങളായി തകർന്നുകിടക്കുന്ന അമ്പലംകുന്ന്-തെറ്റിക്കാട്--വട്ടപ്പാറ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. ജനവാസമേഖലയിലൂടെ കടന്ന്പോകുന്ന ഈ ഗ്രാമീണ റോഡിനെ അധികൃതർ അവഗണിച്ചിരിക്കുകയാണ്. ഇതുവഴി കാൽനടയാത്രപോലും ദുസ്സഹമാവുകയാണ്. ഉൾനാടൻ ഗ്രാമപ്രദേശങ്ങളിൽനിന്ന് പ്രധാന പാതകളിലേക്കെത്താൻ നിരവധി യാത്രക്കാരുടെ ആശ്രയമാണ് ഈ റോഡ്. സ്കൂൾ, മദ്റസ, പള്ളി തുടങ്ങിയ സ്ഥാപനങ്ങളിൽ എത്തുന്നതിനും ഈ റോഡാണ് പ്രദേശവാസികൽ ആശ്രയിക്കുന്നത്. സമീപത്തെ ആർകിടെക്ട് എൻജിനീയറിങ് കോളജ്, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, ബി.എഡ് കോളജ് എന്നിവിടങ്ങളിൽ എത്തുന്നതിനും ഗ്രാമീണർ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. 20 വർഷം മുമ്പ് ടാർ ചെയ്ത റോഡ് ഇന്ന് മിക്കയിടത്തും പൊളിഞ്ഞിരിക്കുകയാണ്. അഞ്ചുവർഷം മുമ്പ് ജില്ല പഞ്ചായത്തി​െൻറ നേതൃത്വത്തിൽ രണ്ട് ഘട്ടങ്ങളിലായി റോഡ് അറ്റകുറ്റപ്പണി ചെയ്തിരുന്നെങ്കിലും കാര്യക്ഷമമായി റോഡ് നവീകരിക്കാനുള്ള ശ്രമം അധികൃതർ നടത്തിയിരുന്നില്ല. എം.എൽ.എയുടെ പ്രാദേശി വികസന ഫണ്ടിൽനിന്നോ ജില്ല പഞ്ചായത്തി​െൻറ നേതൃത്വത്തിലോ റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡ് പുനർനിർമിക്കണം; യൂത്ത് ലീഗ് ഓയൂർ: വട്ടപ്പാറ-തെറ്റിക്കാട്--അമ്പലംകുന്ന് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ഉയർന്ന നിലവാരത്തിൽ പുനർനിർമിക്കണമെന്ന് യൂത്ത്ലീഗ് ചടയമംഗലം നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് റമീസ് കാരാളികോണം അധ്യക്ഷത വഹിച്ചു. നൗഷാദ് കുരീക്കാട്, ഫൈസൽ നിലമേൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.