നിലം ഉഴുകുന്നതിനിടെ ട്രില്ലറിനടിയിൽപെട്ട് സ്ത്രീതൊഴിലാളിക്ക്​ പരിക്ക്

കടയ്ക്കൽ: സ്വകാര്യവ്യക്തിയുടെ നിലം ഉഴുകുന്നതിനിടെ ട്രില്ലറിനടിയിൽപെട്ട് സ്ത്രീതൊഴിലാളിക്ക് പരിക്കേറ്റു. കുമ്മിൾ ഗ്രാമപഞ്ചായത്തിലെ കാർഷിക കർമസേനാംഗം കുമ്മിൾ മനുഭവനിൽ അംബികക്കാണ് (50) പരിക്കേറ്റത്‌. വ്യാഴാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. തച്ചോണം ഏലായിൽ നിലം ഉഴുകുമ്പോൾ പിന്നിലേക്ക് വന്ന ട്രില്ലർ തട്ടി നിലത്ത് വീഴുകയും കാലിലൂടെ കയറിയിറങ്ങുകയും ചെയ്തു. ട്രില്ലറിനടിയിൽ കുടുങ്ങിപ്പോയ ഇവരെ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കടയ്ക്കലിൽനിന്ന് അഗ്നിശമനസേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സാരമായി പരിക്കേറ്റ അംബികയെ കടയ്ക്കൽ താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിക്-അപ് ഇടിച്ച് സ്കൂൾ വിദ്യാർഥികൾക്ക് പരിക്ക് കടയ്ക്കൽ: അമിതവേഗത്തിലെത്തിയ പിക്-അപ് ഇടിച്ച് സഹോദരങ്ങളായ സ്കൂൾ വിദ്യാർഥികൾക്ക് പരിക്ക്. കടയ്ക്കൽ ഗവൺമ​െൻറ് യു.പി.എസിലെ ഏഴാം ക്ലാസ് വിദ്യാർഥി ആയൂർ മിഥുൻ ഭവനിൽ മിഥുൻ (12), സഹോദരൻ നാലാം ക്ലാസ് വിദ്യാർഥി നിധിൻ (ഒമ്പത്) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലരയോടെ കാര്യം മൂലോട്ടി വളവിലായിരുന്നു സംഭവം. വളവ് തിരിഞ്ഞെത്തിയ പിക്-അപ് റോഡരികിലൂടെ വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടികളെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. കാര്യത്തുള്ള ബന്ധുവീട്ടിൽ താമസിച്ച് പഠിക്കുകയാണ് കുട്ടികൾ. പരിക്കേറ്റ് റോഡിൽ കിടന്ന കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ സ്വകാര്യ ബസ് ജീവനക്കാർ തയാറാകാത്തത് പ്രതിഷേധത്തിനിടയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.