താൽക്കാലിക നഴ്​സുമാർക്ക്​ ശമ്പളതുല്യത അനുവദിക്കണം കെ.ജി.എൻ.എ

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് സ്ഥിരം നഴ്സുമാർക്ക് നൽകുന്ന അടിസ്ഥാന ശമ്പളം മിനിമം വേതനമായി നിശ്ചയിച്ച് നടപ്പിലാക്കണമെന്ന് കെ.ജി.എൻ.എ സംസ്ഥാന കമ്മിറ്റി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. നാഷനൽ ഹെൽത്ത് മിഷൻ, ആർ.എസ്.ബി.വൈ, കെ.എച്ച്.ആർ.ഡബ്ല്യു.എസ്, ആശുപത്രി മാനേജ്മ​െൻറ് കമ്മിറ്റി, ഡി.എം.ഒ, ഡി.എം.ഇ തുടങ്ങിയ വിവിധമേഖലകളിൽ നിരവധി നഴ്സുമാരാണ് താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. ഇവരിൽ പലർക്കും പതിനായിരം രൂപയിൽ താഴെ മാത്രമാണ് മാസശമ്പളമായി ലഭിക്കുന്നത്. അതുതന്നെ കൃത്യമായി ലഭിക്കുന്നില്ലെന്നും പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് ടി. സുബ്രഹ്മണ്യൻ അധ്യക്ഷതവഹിച്ചു. യോഗത്തിൽ ജന. സെക്രട്ടറി പി. ഉഷാദേവി റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.ബി. സുധീഷ്കുമാർ, കെ.പി. ഷീല, ഷൈനി ആൻറണി, കെ.എം. സോഫി, സി.ടി. നുസൈബ, നിഷ ഹമീദ് എന്നിവർ സംസാരിച്ചു. 'ഒാർഡിനൻസ് അടിയന്തരമായി പുനഃപരിശോധിക്കണം' തിരുവനന്തപുരം: കേരള ചുമട്ടുതൊഴിലാളി മേഖലയിലെ പുതിയ ഒാർഡിനൻസ് അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ മന്ത്രി എ.സി. മൊയ്തീന് നിവേദനം നൽകി. തൊഴിലാളികൾക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന നിയമപരമായ സംരക്ഷണം നിഷേധിക്കുന്നതാണിത്. 2002ൽ യു.ഡി.എഫ് സർക്കാർ നടപ്പാക്കാൻ ശ്രമിക്കുകയും തൊഴിലാളികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് മരവിപ്പിക്കുകയും ചെയ്ത നിർദേശങ്ങൾ പൊടിതട്ടിയെടുത്താണ് ഇപ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.