നൗഷാദും ധർണിയും പി.സി.സി.എഫുമാർ

തിരുവനന്തപുരം: സംസ്ഥാന വനംവകുപ്പിൽ രണ്ട് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർമാരെ കൂടി നിയമിച്ചു. 1987 ബാച്ചിലെ ഐ.എഫ്.എസ് ഓഫിസർമാരായ കെ.എ. മുഹമ്മദ് നൗഷാദ്, അനിരുദ്ധ്കുമാർ ധർണി എന്നിവർക്കാണ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായി സ്ഥാനക്കയറ്റം നൽകിയത്. മുഹമ്മദ് നൗഷാദ് സാമൂഹിക വനവത്കരണ വിഭാഗത്തി​െൻറയും ധർണി ഫോറസ്റ്റ് മാനേജ്മ​െൻറ് വിഭാഗത്തി​െൻറയും ചുമതല വഹിക്കും. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ നൗഷാദ് തൃശൂർ ജില്ലയിലെ പന്നിത്തടം സ്വദേശിയാണ്. വയനാട്, മൂന്നാർ, റാന്നി ഡിവിഷനുകളിൽ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറായും കൊല്ലം സതേൺ സർക്കിൾ കൺസർവേറ്ററായും സതേൺ റീജൻ സോഷ്യൽഫോറസ്ട്രി ചീഫ് ഫോറസ്റ്റ് കൺസർവേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. ഐ.ഐ.റ്റി ഡൽഹിയിൽനിന്ന് സിവിൽ എൻജിനീയറിങ് ബിരുദധാരിയായ ധർണി ഡെറാഡൂൺ സ്വദേശിയാണ്. പറമ്പികുളത്ത് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ, കേരള കാർഷിക സർവകലാശാല രജിസ്ട്രാർ, കേരള ഫിലിം െഡവലപ്മ​െൻറ് കോർപറേഷനിൽ എം.ഡി എന്നീ നിലകളിലും ഭോപ്പാലിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മ​െൻറിൽ പ്രഫസറായും പ്രവർത്തിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.