എം.എസ്.എം ഹയർ സെക്കൻഡറി വിദ്യാർഥി സമ്മേളനം 12ന് നേമത്ത്

തിരുവനന്തപുരം: വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷ​െൻറ ഭാഗമായി മുജാഹിദ് സ്റ്റുഡൻറ്സ് മൂവ്മ​െൻറ് (എം.എസ്.എം) ജില്ല സമിതി സംഘടിപ്പിക്കുന്ന ഹയർ സെക്കൻഡറി വിദ്യാർഥി സമ്മേളനം 'ഹൈസെക്ക്' 12ന് നേമം കോർപറേഷൻ ഹാളിൽ നടക്കും. പ്രഖ്യാപന സമ്മേളനം എം.എസ്.എം സംസ്ഥാന സെക്രട്ടറി നൂറുദ്ദീൻ സ്വലാഹി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സമീർ കണിയാപുരം അധ്യക്ഷതവഹിച്ചു. ദഅ്വ സമിതി ജില്ല സെക്രട്ടറി നസീർ വള്ളക്കടവ്, ജില്ല സെക്രട്ടറി ഹാറൂൺ വള്ളക്കടവ്, റബീഹ് മദനി, ആഷിക്ക് മണക്കാട്, അമീൻ കണിയാപുരം, ശമീർ മദനി, അൽസാദ് തൊളിക്കോട് എന്നിവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.