പുനഃപ്രതിഷ്​ഠയും ക്ഷേത്ര സമർപ്പണവും

കൊല്ലം: തൃക്കരുവ ശ്രീ ഭദ്രകാളി ദേവീക്ഷേത്ര 18 മുതൽ 28 വരെ നടക്കുമെന്ന് തൃക്കരുവ ദേവസ്വം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുറ്റിയഴികം ദേവസ്വം തന്ത്രി തുറവൂർ ഉണ്ണികൃഷ്ണൻ, മേൽശാന്തി എൻ. സുകുമാരൻ എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. 18ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സർവമത സമ്മേളനം എസ്.എൻ.ഡി.പി കുണ്ടറ യൂനിയൻ പ്രസിഡൻറ് ഡോ. എൻ. ജയദേവൻ ഉദ്ഘാടനം ചെയ്യും. തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ചന്ദ്രശേധരൻ പിള്ള അധ്യക്ഷതവഹിക്കും. 28ന് വൈകീട്ട് അഞ്ചിന് കൂടുന്ന പൊതുസമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. മുള്ളേടത്ത് ജി. നടരാജൻ അധ്യക്ഷതവഹിക്കും. എം. മുകേഷ് എം.എൽ.എ ക്ഷേത്ര ശിൽപികൾക്ക് ഉപഹാരം സമർപ്പിക്കും. മികച്ച പാർലമെേൻററിയനുള്ള അവാർഡ് നേടിയ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ ആദരിക്കമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ദേവസ്വം വർക്കിങ് പ്രസിഡൻറ് മുള്ളേത്ത് ജി. നടരാജൻ, സെക്രട്ടറി എസ്. ശ്രീനിവാസൻ, ഡോ. കെ.വി. ഷാജി, പി. രാജ സലീം, മങ്ങാട് സുബിൻ നാരായണൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.