ട്രോളിങ്​ നിരോധനം അവസാനിക്കാൻ ദിവസങ്ങൾ; വല നിർമാണം പുരോഗമിക്കുന്നു

ഇരവിപുരം: ട്രോളിങ് നിരോധനം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ബോട്ടുകളിൽ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന വലകളുടെ നിർമാണം ഇരവിപുരം തീരപ്രദേശത്ത് പുരോഗമിക്കുന്നു. കാക്കതോപ്പ് ഭാഗത്ത് തീരദേശ റോഡിനോട് ചേർന്നാണ് വലകളുടെ നിർമാണം. നിരോധനം അവസാനിക്കുന്നത് 31നാണ്. കിളിമീൻ, കണവ എന്നീ മത്സ്യങ്ങൾ പിടിക്കുന്നതിനായാണ് പ്ലാസ്റ്റിക് റോപ്പും ഉരുക്ക് മണികളും ഉപയോഗിച്ച് വല നിർമിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.