വിദ്യാഭ്യാസ സഹായ പദ്ധതി

കൊല്ലം: വൈ.എം.സി.എയുടെ വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി അബൂദബി വൈ.എം.സി.എയുടെ സഹകരണത്തോടെ ആരംഭിച്ച അക്ഷരദീപം പദ്ധതിക്ക് കൊല്ലത്ത് തുടക്കമായി. വിദ്യാഭ്യാസ മേഖല മികവുറ്റതാക്കാൻ വൈ.എം.സി.എ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കേരളത്തിലെ വിവിധ വൈ.എം.സി.എകളുമായി ചേർന്ന് ആരംഭിച്ച അക്ഷരദീപം പദ്ധതി കൊല്ലം ആശ്രാമം 'ആശ്രയ' യിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അബൂദബി ഐ.എം.സി.എ പ്രസിഡൻറ് റെജി സി. ഉലഹന്നാൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.