കയര്‍പിരി കേന്ദ്രങ്ങള്‍ നിലച്ചു; തൊഴിലാളികള്‍ പട്ടിണിയില്‍

കിളികൊല്ലൂര്‍: 'കയറുപിരിക്കും തൊഴിലാളിക്കൊരു കഥയുണ്ടുജ്ജ്വല സമരകഥ'- അതു പറയുമ്പോള്‍ നാടിന്നഭിമാനിക്കാന്‍ വകയുണ്ടായിരുന്നു. അതു പണ്ട്. ഇന്ന് റാട്ടുകളുടെ ശബ്ദം നിലച്ചു. പലതും തുരുമ്പെടുത്തതോടെ ആക്രിക്കടകളിലെത്തി. കയർ ഷെഡുകള്‍ പലതും ഇന്നില്ല. കായല്‍ക്കടവിലെ തൊണ്ടുതല്ലല്‍ കേന്ദ്രങ്ങളും അപ്രത്യക്ഷമായി. യന്ത്രംവഴി ഉല്‍പാദിപ്പിക്കുന്ന കയര്‍ കുറഞ്ഞ വിലയ്ക്ക് ഇതരസംസ്ഥാനങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് കൂടിയതോടെ കയര്‍പിരി മേഖലക്ക് മരണക്കയര്‍ വീണു. ഇതോടെ തീരദേശ തൊഴിലാളികള്‍ പട്ടിണിയിലായി. ആയിരക്കണക്കിന് പേർക്കാണ് തൊഴിലില്ലാതായത്. മറ്റു തൊഴില്‍ ചെയ്യാനറിയാത്തവരായതിനാല്‍ അവരെ ആര്‍ക്കും വേണ്ടാതായി. ഉടമകള്‍ ചെറുകിട കയര്‍പിരി കേന്ദ്രങ്ങളെല്ലാം നിര്‍ത്തി. സഹകരണ സംഘങ്ങള്‍ക്കെല്ലാം പൂട്ട് വീണു. ഒന്നോ രണ്ടോ സംഘങ്ങള്‍ പേരിന് ഉണ്ടെങ്കിലും തൊഴില്‍ ദിനങ്ങള്‍ വല്ലപ്പോഴും. പുതിയ തലമുറ ഈ തൊഴിലില്‍ വരാത്തതും കയര്‍മേഖലയുടെ തകര്‍ച്ചക്ക് കാരണമായി. തൊണ്ടി​െൻറ ലഭ്യതക്കുറവും ചകിരിയാക്കാനുള്ള സംവിധാനത്തി​െൻറ അപര്യാപ്തതയും തൊഴിലാളികളെ തൊഴിലില്ലായ്മയിലേക്കും കയര്‍ തൊഴിലില്‍നിന്ന് വിട്ടുപോകുന്നതിനും ഇടയാക്കിയെന്ന് കയര്‍ബോര്‍ഡ് അധികൃതര്‍തന്നെ വ്യക്തമാക്കുന്നു. നിലവിലുള്ളവരുടെ തൊഴില്‍ സംരക്ഷിക്കാനും തൊഴിലെടുക്കാന്‍ ശേഷിയുള്ള 40 മുതല്‍ 60 വയസ്സുവരെയുള്ള തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് തൊഴിലവസരമോ നിര്‍ബന്ധിത പെന്‍ഷനോ നല്‍കാനും അധികൃതര്‍ തയാറാകുന്നിെല്ലന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.