മുൻഗണന റേഷൻ കാർഡുകൾ കൈവശമുള്ള അനർഹർക്കെതിരെ നിയമനടപടി തുടങ്ങി

കൊല്ലം: കൊട്ടാരക്കര താലൂക്കിൽ മുൻഗണന, എ.എ.വൈ റേഷൻ കാർഡുകൾ കൈവശംവെക്കുന്ന അനർഹർക്കെതിരെ നിയമനടപടി ആരംഭിച്ചു. നാട്ടുകാരിൽനിന്ന് ലഭിച്ച വിവരങ്ങൾ, പൊതുപ്രവർത്തകർ, ത്രിതല പഞ്ചായത്തുകൾ, ആധാർ കാർഡ് എന്നിവ വഴി കണ്ടെത്താനായ അനർഹരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ, വിമുക്തഭടന്മാർ, സർവിസ് പെൻഷൻ വാങ്ങുന്നവർ, കോൺക്രീറ്റ് വീടുള്ളവർ, കാർഡിൽ ഉൾപ്പെട്ട അംഗം വിദേശത്തുള്ളവർ, സർക്കാർ അംഗീകൃത കരാറുകാർ, നാലുചക്ര വാഹനമുള്ളവർ, ആദായ നികുതിദായകർ തുടങ്ങിയ വസ്തുതകൾ മറച്ചുെവച്ച് മുൻഗണന, എ.എ.വൈ റേഷൻ കാർഡുകൾ സ്വന്തമാക്കിയവർ 30ന് മുമ്പ് പ്രസ്തുത റേഷൻ കാർഡുകൾ താലൂക്ക് സപ്ലൈ ഒാഫിസിൽ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറണം. മൂന്നുമിനിറ്റ് കൊണ്ട് ഈ നടപടി പൂർത്തീകരിച്ച് മടങ്ങാം. റേഷൻ കടകളിലും ഈ കാർഡുകൾ ഏൽപിക്കാം. അനർഹരെന്ന് കണ്ടെത്തിയവർക്ക് മുൻഗണന, എ.എ.വൈ കാർഡുകൾക്ക് അനുവദിച്ചിട്ടുള്ള റേഷൻ തുടർന്ന് ലഭിക്കില്ല. ഇവർക്ക് പൊതുവിഭാഗത്തി​െൻറ റേഷൻ മാത്രമേ നൽകാവൂ എന്ന് റേഷൻ കട ലൈസൻസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. തുടർന്ന് വഞ്ചനകുറ്റം അടക്കമുള്ള വകുപ്പുകൾ ചേർത്ത് േപ്രാസിക്യൂഷൻ നടപടി സ്വീകരിക്കും. പൊതുവിഭാഗം സബ്സിഡി കാർഡുകൾ കൈവശം െവച്ചിരിക്കുന്ന മുകളിൽ പറഞ്ഞ വിഭാഗങ്ങളിൽപ്പെട്ടവരും അവ സപ്ലൈ ഒാഫിസിലോ റേഷൻ കടയിലോ ഹാജരാക്കി 30ന് മുമ്പ് ക്രമവത്കരിച്ച് വാങ്ങണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.