മദ്യപിച്ച് കാറോടിച്ച സംഘം മൂന്ന് ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചു

* മദ്യപസംഘത്തെ നാട്ടുകാർ പൊലീസിലേൽപിച്ചു അഞ്ചൽ: വിളക്കുപാറയിൽ മദ്യപിച്ച് കാറോടിച്ച സംഘം മൂന്ന് ബൈക്കുകൾ ഇടിച്ചു തെറിപ്പിച്ചു. സംഭവത്തിൽ മൂന്നു പേർ പിടിയിൽ. അഞ്ചൽ സ്വദേശി ജയസിങ്, ഏരൂ൪ നെട്ടയം കോണത്ത് സ്വദേശി സജിമോൻ എന്നിവരെയാണ് നാട്ടുകാർ ഏരൂർ പൊലീസിന് കൈമാറിയത്. ഞായറാഴ്ച ഉച്ചക്ക് ഒന്നോടെ വിളക്കുപാറ ഇടമൺ റോഡിലായിരുന്നു സംഭവം. ഇടമൺ ഭാഗത്തുനിന്ന് വിളക്കുപാറയിലേക്ക് വരുകയായിരുന്നന്ന ബൈക്കുകളെ പിന്തുടർന്ന് വന്ന കാർ ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിക്കുകയും കാറിലുണ്ടായിരുന്ന മൂന്നംഗസംഘം ഇറങ്ങി ബൈക്ക് യാത്രികരെ ക്രൂരമായി മർദിക്കുകയും ചെയ്തു. മർദനത്തിനുശേഷം കാറുമായി കടന്ന ഇവർ ഓയിൽപാം എസ്റ്റേറ്റിനുള്ളിൽ കയറി ഒളിച്ചു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഓയിൽപാം എട്ടാം ബ്ലോക്ക് മെയിൻ ഗേറ്റിന് സമീപത്തുനിന്നുമാണ് ഇവരെ പിടികൂടിയത്. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ ഓടിരക്ഷപ്പെട്ടു. കസ്റ്റഡിയിലെടുത്ത മദ്യപസംഘത്തെ ഏരൂർ പൊലീസ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പരിക്കേറ്റ ബൈക്ക് യാത്രികരെ പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.