ക്രിസ്​മസ്​–ന്യൂ ഇയർ ആഘോഷങ്ങൾ നിയന്ത്രിക്കാൻ സ്​പെഷൽ എൻഫോഴ്സ്​മെൻറ് ൈഡ്രവ്

കൊല്ലം: എക്സൈസ് ഡിവിഷനിൽ ക്രിസ്മസ്--ന്യൂ ഇയർ പ്രമാണിച്ച് ആഘോഷങ്ങൾ അതിരുവിടാതിരിക്കാൻ എൻഫോഴ്സ്മ​െൻറ് പ്രവർത്തനം ശക്തിപ്പെടുത്തും. ഇതി​െൻറ ഭാഗമായി സ്പെഷൽ എൻഫോഴ്സ്മ​െൻറ് ൈഡ്രവിന് ഉത്തരവായി. അബ്കാരി/എൻ.ഡി.പി.എസ്/എം.ആൻഡ്.ടി.പി മേഖലയിലുള്ള കുറ്റകൃത്യങ്ങൾ എന്നിവ അമർച്ചചെയ്യും. ഇതിനുള്ള തീവ്രയത്ന എൻഫോഴ്സ്മ​െൻറ് പ്രവർത്തനം കഴിഞ്ഞ അഞ്ചുമുതൽ ജനുവരി അഞ്ചുവരെ വരെ കൺേട്രാൾ റൂമുകൾ രൂപവത്കരിച്ച് എകോപിപ്പിക്കും. സ്പിരിറ്റ്, വിദേശമദ്യം എന്നിവയുടെ കള്ളക്കടത്ത്, വ്യാജവാറ്റ്, വ്യാജമദ്യ വ്യാപനം, കള്ളിൽ സ്പിരിറ്റ് കലർത്തി വീര്യംകൂട്ടൽ, അരിഷ്ടാസവങ്ങളുടെ പേരിലുള്ള വ്യാജ ആയുർവേദ ഉൽപന്നങ്ങൾ നിർമിക്കൽ, വിഷാംശമുള്ള മദ്യങ്ങളുടെ വിതരണം, കഞ്ചാവി​െൻറ വിപണനം, നിരോധിത പുകയില ഉൽപന്നങ്ങളുടെ ഉപയോഗം എന്നിവ തടയുകയാണ് ലക്ഷ്യം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ല കൺേട്രാൾ റൂമുകളും രണ്ട് സ്ൈട്രക്കിങ് ഫോഴ്സ് യൂനിറ്റുകളും ജില്ലയിലെ എക്സൈസ് സർക്കിൾ ഓഫിസുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ൈട്രക്കിങ് ഫോഴ്സ് യൂനിറ്റുകളും ഉണ്ടാകും. പൊതുജനങ്ങളുടെ പരാതി എക്സൈസ് റെയിഞ്ച് ഓഫിസ്, എക്സൈസ് സ്പെഷൽ സ്ക്വാഡ്, എക്സൈസ് സർക്കിൾ ഓഫിസ്, എക്സൈസ് ഡിവിഷൻ ഓഫിസ് എന്നിവിടങ്ങളിൽ വിളിച്ചറിയിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.