അംബേദ്​കറുടെ ആശയങ്ങൾക്ക്​ പ്രസക്​തി വർധിച്ചു ^എം.എം. ഹസൻ

അംബേദ്കറുടെ ആശയങ്ങൾക്ക് പ്രസക്തി വർധിച്ചു -എം.എം. ഹസൻ തിരുവനന്തപുരം: ഭരണഘടനയുടെ അന്തഃസത്ത ഇല്ലായ്മ ചെയ്യാൻ കേന്ദ്രഭരണതലത്തിൽ തന്നെ ശ്രമങ്ങൾ നടക്കുന്ന കാലഘട്ടത്തിൽ അംബേദ്കറുടെ ആശയങ്ങൾക്ക് പ്രസക്തി വർധിച്ചുവരികയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. അംബേദ്കറുടെ 62ാം ചരമവാർഷിക ദിനേത്താടനുബന്ധിച്ച് ഇന്ദിരഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി മുൻ പ്രസിഡൻറ് തെന്നല ബാലകൃഷ്ണപിള്ള, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, ശരത്ചന്ദ്രപ്രസാദ്, വി.എസ്. ശിവകുമാർ എം.എൽ.എ, പാലോട് രവി, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, ദലിത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് കെ. വിദ്യാധരൻ, കാവല്ലൂർ മധു, പി.കെ. വേണുഗോപാൽ, മണക്കാട് സുരേഷ്, പി.എസ്. പ്രശാന്ത്, എൻ.എസ്. നൂസൂർ, ജെ.എസ്. അഖിൽ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.