കരിക്കത്ത് വീട്ടിലേക്ക്​ ഒരു വിജയം കൂടി

കൊല്ലം: കലോത്സവവേദികൾ വർഷങ്ങളായി അടക്കിഭരിച്ച കരിക്കത്ത് വീട്ടിൽ ബിലഹരി എന്ന പേര് എല്ലാവർക്കും പരിചിതമാണ്. പ്രായപരിധി കഴിഞ്ഞതിനാൽ ബിലഹരി സ്കൂൾ കലോത്സവത്തിനില്ലെങ്കിലും കരിക്കത്ത് വീട്ടിൽ വിജയം എത്തിക്കാൻ ആളുണ്ടിവിടെ. ഇക്കുറി വിജയം നേടിയത് ബിലഹരിയുടെ അനുജത്തി ദർശന ശിവനാണ്. കൊട്ടാരക്കര ഗവ. ബോയ്സ് എച്ച്.എസ്.എസിലെ ഇൗ മിടുക്കി തുടർച്ചയായി മൂന്നാം തവണയാണ് ഉർദുപ്രസംഗത്തിൽ വിജയിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ മിമിക്രി, പദ്യപാരായണം എന്നിവയിലും വിജയം നേടിയിരുന്നു. എന്നാൽ, ഇക്കുറി ഉർദുപ്രസംഗത്തിൽ മാത്രമാണ് മത്സരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.