റോഡ് തകർന്നു; ഒറ്റപ്പെട്ട് മാമ്പഴത്തറയിലെ അമ്പതിലധികം കുടുംബങ്ങൾ

പുനലൂര്‍: കിഴക്കൻ മേഖലയിലെ മലയോരഗ്രാമങ്ങളായ മാമ്പഴത്തറ, കുമരംകുടി മേഖലകളെ ജനവാസമേഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാനപാത തകർന്നിട്ട് മാസങ്ങൾ പിന്നിടുന്നു. റോഡ് തകർച്ചയും വാഹനങ്ങൾ സർവിസ് നടത്താത്തതും കാരണം ദുരിതത്തിലാണ് മാമ്പഴത്തറ നിവാസികൾ. തെന്മല ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന റോഡാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത്. ഇരുചക്ര വാഹനങ്ങൾക്കുപോലും കടന്നുപോകാൻ കഴിയാത്ത പാതയിൽ അപകടങ്ങൾ നിത്യസംഭവമായിട്ടും അധികൃതർ തിരിഞ്ഞുനോക്കാറില്ല. മാമ്പഴത്തറ, കുമരംകുടി, ചെറുകടവ്, എസ്റ്റേറ്റ് എന്നിവിടങ്ങളിലെ ജനങ്ങൾ കൂടുതലും ആശ്രയിക്കുന്നത് ഈ പാതയെയാണ്. പാതയുടെ തകർച്ചയെപറ്റി പലതവണ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. കെ.എസ്.ആർ.ടി.സി അടക്കം നിരവധി യാത്രവാഹനങ്ങൾ സർവിസ് നടത്തുന്ന പാതയാണിത്. റോഡി​െൻറ തകർച്ച കാരണം സമാന്തര സർവിസുകൾവരെ നിർത്തലാക്കി. ടാറിങ് പൂർണമായും ഇളകിമാറുകയും മെറ്റലുകൾ ചിതറിക്കിടക്കുകയുമാണ്. മഴയായാൽ ഇരുചക്രവാഹനയാത്രികർ ഇവിടെ അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്. വിദ്യാർഥികളും ഉദ്യോഗസ്ഥരുമടക്കം നിരവധിപേർ ആശ്രയിക്കുന്ന പാത നവീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.