ബസ്​ സ്​റ്റാൻഡിൽ അവശനിലയിൽ കണ്ടയാ​െള സ​​േങ്കതത്തിലെത്തിച്ചു

കൊട്ടാരക്കര: സ്വകാര്യ ബസ് സ്റ്റാൻഡിൽ അവശനിലയിൽ കണ്ടെത്തിയ മധ്യവയസ്കനെ കലയപുരം ആശ്രയ സങ്കേതം പ്രവർത്തകർ ഏറ്റെടുത്തു. 45 വയസ്സ് തോന്നിക്കുന്ന സേവ്യർ പൊന്നയ്യൻ എന്നയാളെയാണ് ഏറ്റെടുത്തത്. ഇദ്ദേഹം തിരുവനന്തപുരം സ്വദേശിയാണെന്നാണ് അറിയിച്ചത്. ജോലി തേടി കൊട്ടാരക്കരയിൽ വന്നതാണ്. രണ്ടുദിവസമായി ആഹാരവും മരുന്നും ലഭിക്കാതെ അവശനിലയിൽ ബസ് സ്റ്റാൻഡിൽ കിടക്കുകയായിരുന്നു. കൊട്ടാരക്കര ട്രാഫിക് എസ്.ഐ നൗഫൽ, എ.എസ്.ഐ സാജൻ, ഓട്ടോറിക്ഷ ഡ്രൈവർമാർ എന്നിവരുടെ സാന്നിധ്യത്തിൽ ആശ്രയ ജനറൽ സൂപ്രണ്ട് വർഗീസ് മാത്യു, സൈക്കിയാട്രിക് സോഷ്യൽ വർക്കർ ജെയിംസ് പി. രാജൻ, ഹരികുമാർ, ലിജോ ജോയ്, മണിക്കുട്ടൻ തുടങ്ങിയവർ ചേർന്ന് ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.