ദേശീയ നഗര ഉപജീവനദൗത്യം പരിശീലനവും തൊഴിലും

തിരുവനന്തപുരം: നഗരസഭ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം (എൻ.യു.എൽ.എം) എന്ന പദ്ധതിയുടെ ഭാഗമായി നൈപുണ്യ പരിശീലനവും തൊഴിലും എന്ന ഘടകത്തി​െൻറ ഭാഗമായി തൊഴിലധിഷ്ഠിത കോഴ്സിലേക്ക് നഗരസഭ പരിധിയിലുള്ള തൊഴിൽരഹിതരായ യുവതീ യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പരിശീലനം സൗജന്യമാണ്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് ദേശീയതലത്തിൽ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ നൽകും. വിവരസാേങ്കതിക വിദ്യാഭ്യാസ മേഖലയിലെ സൈബർ സെക്യൂരിറ്റി കോഴ്സ് ആണ് തുടങ്ങുന്നത്. ബി.ഇ/ ബി.ടെക്/ എം.സി.എ/ ബി.സി.എ/ ബി.എസ്സി ( െഎ.ടി)/എം.ടെക് ആണ് വിദ്യാഭ്യാസ യോഗ്യത. ബിസിനസ് ഹബ്, മാർ ഇവാനിയോസ് വിദ്യാനഗർ, നാലാഞ്ചിറ, തിരുവനന്തപുരം എന്നിവിടങ്ങളാണ് പരിശീലന കേന്ദ്രങ്ങൾ. 28 വയസ്സാണ് പ്രായപരിധി. രജിസ്റ്റർ ചെയ്യാൻ 9995444585, 9289289400 നമ്പറിൽ ബന്ധപ്പെടുക. നഗരസഭ ഒാഫിസിൽ നേരിട്ടും രജിസ്റ്റർ ചെയ്യാവുന്നതാണ്. വിവരങ്ങൾക്ക്: 8606258829.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.