കുടിവെള്ളമില്ലാതെ പൂവണത്തുംമൂട് ഗവ.എൽ.പി.എസ്

വെഞ്ഞാറമൂട്: പൈപ്പ് വെള്ളവുമില്ല, കിണറ്റിൽ പമ്പ് സെറ്റുമില്ല; . റോഡുപണി മൂലം പൈപ്പ് ലൈൻ പൊട്ടിയതിനെതുടർന്ന് മൂന്നു മാസമായി സ്കൂളിൽ പൈപ്പ് വെള്ളമെത്തുന്നില്ല. കുടിവെള്ള ടാങ്കും കിണറ്റിൽ പമ്പ് സെറ്റും വേണമെന്ന് നെല്ലനാട് പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ല. നൂറിലേറെ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പാചകം ചെയ്യാനും കുട്ടികൾക്ക് ശുചിമുറിയിൽ പോകാനും മറ്റ് ആവശ്യങ്ങൾക്കുമുള്ള വെള്ളം മുഴുവൻ കിണറ്റിൽനിന്ന് കോരി ചുമക്കേണ്ട സ്ഥിതിയാണ്. അധ്യാപകരും അനധ്യാപകരും ചേർന്നാണ് വെള്ളം കോരുന്നത്. അടിയന്തരമായി സ്കൂളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് രക്ഷാകർത്താക്കൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.