അധികാരമില്ല; ദേവസ്വം ബോർഡ്​ വിജിലൻസ്​ 'കടലാസുപുലി' മാത്രം

കൊല്ലം: അന്വേഷണം നടത്തുമെങ്കിലും നടപടിയെടുക്കാൻ അധികാരമില്ലാത്തതിനാൽ ദേവസ്വം ബോർഡ് വിജിലൻസ് വെറും 'കടലാസുപുലി'. ദേവസ്വം ബോർഡിലെ പ്രമാദമായ ഒേട്ടറെ അഴിമതികളിൽ വിജിലൻസ് അന്വേഷണം നടന്നിട്ടുണ്ടെങ്കിലും ആർക്കെതിരെയും കാര്യമായ നടപടിയെടുത്ത ചരിത്രമില്ല. ഇതുവരെ നടപടികൾ ഉണ്ടാകാത്തതാണ് ദേവസ്വം ബോർഡിനെ അഴിമതിയുടെ കൂത്തരങ്ങാക്കിമാറ്റിയതും. വരുമാനം കൂടുതലുള്ളതിനാൽ ശബരിമലയിലും അഴിമതിക്ക് കുറവില്ല. ആരോപണങ്ങൾ ഉയരുേമ്പാൾ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുമെങ്കിലും റിപ്പോർട്ട് വെളിച്ചം കാണാറില്ല. ദേവസ്വം ബോർഡി​െൻറ കരുതൽധനത്തിൽ 18 ലക്ഷം വകമാറ്റി ചെലവഴിച്ചത്, 24 പ്രധാന ക്ഷേത്രങ്ങളിലെ അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർമാരുടെ നിയമനത്തിൽ കോടികളുടെ കോഴ ഇടപാട്, ശബരിമലയിലെ കാണിക്കയിൽനിന്ന് 15 ലക്ഷം രൂപ കാണാതായത്, ആലപ്പുഴയിലെ ഒരു ക്ഷേത്രത്തിൽ വ്യാജ രസീത് ബുക്ക് അടിച്ച് പണപ്പിരിവ് നടത്തിയത്, 2013-14 കാലത്ത് ശബരിമലയിൽ പാത്രങ്ങൾ വാങ്ങിക്കൂട്ടിയത്, പുഷ്പാഭിഷേകം, കളഭാഭിഷേകം തുടങ്ങിയ വഴിപാടുകളിൽ കോടികളുടെ അഴിമതി തുടങ്ങി വിജിലൻസ് അന്വേഷിച്ച സംഭവങ്ങൾ നൂറുകണക്കിനാണ്. ഇതിലൊന്നിലും ആർക്കെതിരെയും നടപടികളുണ്ടായിട്ടില്ല. വിജിലൻസ് കുറ്റക്കാരെന്ന് കണ്ടെത്തിയവർ ഒരു നടപടിക്കും വിധേയരാവാതെ ഉന്നതസ്ഥാനങ്ങളിൽ തുടരുന്നുമുണ്ട്. പാത്രങ്ങൾ വാങ്ങിക്കൂട്ടിയത്, പുഷ്പാഭിഷേകം, കളഭാഭിഷേക വഴിപാട് തുടങ്ങിയവയിൽ മുൻമന്ത്രി വി.എസ്. ശിവകുമാറി​െൻറ സഹോദരനും ബോർഡിലെ ഉദ്യോഗസ്ഥനുമായ വി.എസ്. ജയകുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ നിരവധിയാണ്. അന്വേഷണ റിപ്പോർട്ടുകൾ ദേവസ്വം ബോർഡിന് സമർപ്പിക്കാനുള്ള അധികാരം മാത്രമാണ് വിജിലൻസിനുള്ളത്. കുറ്റക്കാരാണെന്ന് കെണ്ടത്തുന്നവർക്കെതിരെ കേസെടുക്കാനോ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാനോ ദേവസ്വം വിജിലൻസിന് കഴിയില്ല. റിപ്പോർട്ടിന്മേൽ നടപടിയെടുക്കേണ്ടത് ബോർഡാണ്. ബോർഡ് ചെയർമാനും അംഗങ്ങളും രാഷ്ട്രീയ നിയമനം നേടിയവരായതിനാൽ അവരെ സ്വാധീനിച്ച് നടപടികളിൽനിന്ന് കുറ്റക്കാർ രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ദേവസ്വം വിജിലൻസിന് നടപടിയെടുക്കാൻ അധികാരമിെല്ലന്നും അവരെ അന്വേഷിക്കാൻ ഏൽപിക്കുന്ന വിഷയങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കാൻ മാത്രമേ അധികാരമുള്ളൂ എന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഉദ്യോഗസ്ഥർ പലരും ആരെയും വിലക്കെടുക്കാൻ ശേഷിയുള്ളവരാണെന്നും അതിനാലാണ് വിജിലൻസ് റിപ്പോർട്ടുകളിൽ തുടർ നടപടികളുണ്ടാകാത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയലിലിനും എതിരായി ഉയർന്ന വ്യാജ രേഖ നിർമാണം സംബന്ധിച്ച് പ്രാഥമിക റിേപ്പാർട്ട് കിട്ടിയാലുടൻ വാസ്തവമുണ്ടെങ്കിൽ സംസ്ഥാന വിജിലൻസിന് ൈകമാറുമെന്നും മന്ത്രി അറിയിച്ചു. ബിനു ഡി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.