പ്രകൃതിക്ഷോഭ സ്​ഥലങ്ങൾ മുഖ്യമന്ത്രി സന്ദർശിക്കാതിരുന്നത് ഉചിതമായില്ല ^എം.എം. ഹസൻ

പ്രകൃതിക്ഷോഭ സ്ഥലങ്ങൾ മുഖ്യമന്ത്രി സന്ദർശിക്കാതിരുന്നത് ഉചിതമായില്ല -എം.എം. ഹസൻ തിരുവനന്തപുരം: പ്രകൃതിക്ഷോഭത്തെക്കുറിച്ച് കേന്ദ്രത്തിൽനിന്ന് മുന്നറിയിപ്പ് കിട്ടിയിട്ടും മുൻകരുതൽ സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതരവീഴ്ച വരുത്തിയെന്ന് കെ.പി.സി.സി പ്രസിഡൻറ് എം. എം. ഹസൻ. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. സർക്കാറിന് സംഭവിച്ച വീഴ്ചക്ക് ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് പറയണം. പ്രകൃതിക്ഷോഭ സ്ഥലങ്ങൾ സന്ദർശിക്കാതിരുന്ന മുഖ്യമന്ത്രിയുടെ നടപടി ഉചിതമായിെല്ലന്നും ഹസൻ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. സന്ദർശനം നടത്തിയ രണ്ട് മന്ത്രിമാർ പ്രദേശവാസികളെ കുറ്റപ്പെടുത്തി. സർക്കാറി​െൻറ മുന്നറിയിപ്പ് ലംഘിച്ച് മത്സ്യത്തൊഴിലാളികൾ കടലിൽ പോയെന്നാണ് മന്ത്രി കടകംപള്ളി കുറ്റപ്പെടുത്തിയത്. എന്ത് മുന്നറിയിപ്പാണ് നൽകിയെതന്ന് വ്യക്തമാക്കണം. കാണാതായ കുടുംബാംഗങ്ങളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പ്രതികരിക്കുേമ്പാൾ അട്ടഹാസം തിരുവനന്തപുരത്തുകാരുടെ സ്വഭാവമാണെന്ന് പറഞ്ഞാണ് മറ്റൊരു മന്ത്രി ആക്ഷേപിച്ചത്. ഗുരുതര സാഹചര്യം ഉണ്ടായിട്ടും അടിയന്തര മന്ത്രിസഭായോഗം ചേർന്ന് പരിഹാരമാർഗങ്ങൾ ആലോചിക്കുന്നതിന് പകരം മുഖ്യമന്ത്രി സ്വന്തംനിലയിൽ തീരുമാനമെടുക്കുകയാണ്. മറ്റൊരു മന്ത്രിക്കും പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയില്ല. ഒാരോ പ്രദേശത്തെയും രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനചുമതല മന്ത്രിമാരെ ഏൽപിക്കണം. ദുരന്തനിവാരണ അതോറിറ്റി ഉടച്ചുവാർക്കണം. ദുരന്ത മുന്നറിയിപ്പ് നൽകാനുള്ള അധികാരം അതോറിക്ക് നൽകുംവിധം നിലവിലെ വ്യവസ്ഥകളിൽ മാറ്റംവരുത്തണം. മത്സ്യബന്ധനത്തിന് പോകുന്നവരുടെ വിവരങ്ങൾ മുൻകൂട്ടി ശേഖരിക്കാനും കരയിൽനിന്ന് അവരെ ബന്ധപ്പെടാൻ സാധിക്കുംവിധം ബോട്ടുകളിൽ വയർലെസ് സംവിധാനവും ഒരുക്കണം. സർക്കാർ പ്രഖ്യാപിച്ച ധനസഹായം അടിയന്തരമായി നൽകണമെന്നും ഹസൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.