ലെവൽ '​േക്ലാസ്​'

ലെവൽ േക്രാസ് അടച്ചിട്ട് വർഷങ്ങളായി, ബദലിനോട് മുഖം തിരിച്ച് റെയിൽവേ റെയിൽവേ ലൈൻ ഇരട്ടിപ്പിച്ചപ്പോൾ ഓച്ചിറ റെയിൽവേ സ്റ്റേഷന് തെക്കുവശത്തുള്ള ലെവൽ ക്രോസ് അടച്ചിട്ട് വർഷങ്ങളായി. ഇത് തുറപ്പിക്കാൻ നാട്ടുകാർ പതിെനട്ടടവും പയറ്റിയിട്ടും റെയിൽവേ അധികൃതർക്ക് കുലുക്കമില്ല. ഓച്ചിറ നിന്ന് ഞക്കനാൽ പ്രാഥമികാരോഗ്യകേന്ദ്രം വരെ പോകാനുള്ള റോഡാണിത്. പക്ഷേ റെയിൽവേ ഗേറ്റടച്ചതുമൂലം ഇൗ പ്രദേശം അവികസിതമായി തുടരുകയാണ്. റെയിൽവേക്ക് കിഴക്കുഭാഗത്തുള്ളവർക്ക് ആശുപത്രിയിൽ എത്തണമെങ്കിൽ 'മൂക്കേൽ തൊടാൻ മൂന്ന് വലത്ത്' എന്ന പോെലയാണ്. കെ.സി. വേണുഗോപാൽ എം.പി കേന്ദ്രമന്ത്രിയായിരുന്നപ്പോൾ ഗേറ്റ് തുറന്നുകൊടുക്കാൻ സമ്മർദം ചെലുത്തിയെങ്കിലും സാങ്കേതിക കാരണം പറഞ്ഞ് റെയിൽവേ ഒഴിഞ്ഞുമാറി. എം.പി മുന്നോട്ടുവെച്ച റെയിൽവേക്ക് കുറുകെ അടിപ്പാതയെന്ന ബദൽ നിർദേശവുംനടപ്പായിട്ടില്ല. യു.പി.എ സർക്കാറിൽ സമ്മർദം ചെലുത്തി പദ്ധതിക്ക് അനുമതിയും വാങ്ങി ഫണ്ടും അനുവദിച്ചതാണ്. 1.35 കോടിക്ക് ടെൻഡറും നൽകി. ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തറക്കല്ലിടലും ആർഭാടപൂർവം നടത്തി. കേന്ദ്രത്തിൽ സർക്കാർ മാറിയതോടെ എല്ലാം തകിടം മറിഞ്ഞു. ഇപ്പോൾ ഇങ്ങനെ ഒരു അടിപ്പാത റെയിൽവേയുടെ നിഘണ്ടുവിൽ ഇല്ലത്രെ. റെയിൽവേ ക്രോസിൽ കൂടി നടക്കാനായി പാകിയിരുന്ന സ്ലാബ് പോലും ഇപ്പോൾ നീക്കം ചെയ്ത നിലയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.