എൻ.ജി.ഒ യൂനിയൻ ഗ്രന്ഥശാല ഉദ്ഘാടനം ചെയ്​തു

കൊല്ലം: എൻ.ജി.ഒ യൂനിയൻ ജില്ല കമ്മിറ്റിയുടെ കലാകായിക സമിതിയായ 'ജ്വാല' ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി ഒരുക്കിയ ഗ്രന്ഥശാലയുടെ ഉദ്ഘാടനം നോർക്ക റൂട്ട്സ് എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ കെ. വരദരാജൻ നിർവഹിച്ചു. കൊല്ലം കെ.എസ്.ആർ.ടി.സി ബസ്സ്റ്റേഷന് സമീപമുള്ള എൻ.ജി.ഒ യൂനിയൻ ഹാളിനോടനുബന്ധിച്ചാണ് ഗ്രന്ഥശാല ഒരുക്കിയിട്ടുള്ളത്. യൂനിയ​െൻറ 10 ഏരിയ കമ്മിറ്റികൾ മുഖേന ജീവനക്കാരിൽനിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച പുസ്തകങ്ങൾ ഗ്രന്ഥശാലക്ക് വേണ്ടി ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോ. പി.കെ. ഗോപൻ ഏരിയ സെക്രട്ടറിമാരിൽനിന്ന് ഏറ്റുവാങ്ങി. യൂനിയൻ ജില്ല പ്രസിഡൻറ് ജി. ധന്യ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റംഗം എസ്. സുശീല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാർ, എസ്. ഒാമനക്കുട്ടൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ബി. അനിൽകുമാർ സ്വാഗതവും ജ്വാല കലാകായികസമിതി കൺവീനർ വി.ആർ. അജു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.