സിഗ്​നേചർ കാമ്പയിൻ ലോക റെക്കോഡിലേക്ക്; ഒപ്പുകൾ 1.8 കോടി കവിഞ്ഞു

തിരുവനന്തപുരം: ചെന്നിത്തല നയിച്ച യു.ഡി.എഫി​െൻറ 'പടയൊരുക്കം' പ്രചാരണജാഥയുടെ ഭാഗമായി സംസ്ഥാനത്തുടനീളം ഭവന സന്ദർശനത്തിലൂടെ പ്രവർത്തകർ സമാഹരിച്ച ഒപ്പുകൾ ലോക റെക്കോഡിലേക്ക്. ലക്ഷ്യമിട്ടത് ഒരു കോടി ഒപ്പുകൾ ആയിരുെന്നങ്കിലും നിലവിൽ 1.8 കോടി കവിഞ്ഞു. യു.ഡി.എഫി​െൻറ ഇരുപത്തിമൂവായിരം ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കാമ്പയിൻ നടന്നത്. ഓരോ ബൂത്തിൽനിന്ന് ചുരുങ്ങിയത് അഞ്ഞൂറ് ഒപ്പുകളാണ് മൂന്നരമീറ്റർ നീളമുള്ള വെള്ളത്തുണിയിൽ ശേഖരിച്ചത്. ഇവ കൂട്ടിയോജിപ്പിച്ച് 70 കിലോമീറ്റർ നീളമുള്ള ഒരൊറ്റ ബാനർ ആക്കാനുള്ള പ്രവർത്തനം നടക്കുകയാണ്. ഓരോ നിയോജകമണ്ഡലത്തിൽനിന്ന് ശരാശരി 75,000 ഒപ്പുകളാണ് ലഭിച്ചത്. 70 കിലോമീറ്റർ നീളമുള്ള പ്രതിഷേധ ബാനർ കേരളത്തിലും ഡൽഹിയിലും സൗകര്യപ്രദമായ സ്ഥലത്ത് പ്രദർശിപ്പിക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് ജോസഫി​െൻറ നേതൃത്വത്തിലാണ് സിഗ്നേചർ കാമ്പയിൻ നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.