കുടുംബവിഷയങ്ങളുടെയും പീഡനങ്ങളുടെയും കെട്ടഴിച്ച്​ വനിത കമീഷൻ അദാലത്ത്​

കൊല്ലം: കുടുംബവിഷയങ്ങളും പീഡനങ്ങളും നീതിനിഷേധങ്ങളും വിവരിച്ച് കണ്ണീർതൂകി ആവലാതിക്കാർ. സർക്കിൾ ഇൻസ്പെക്ടറും ഡോക്ടറുംവരെ പ്രതികളുടെ സ്ഥാനത്ത് നിരന്നുനിന്നു. സംസ്ഥാന വനിത കമീഷൻ ആശ്രാമം െസെ്റ്റ് ഹാളിൽ നടത്തിയ മെഗ അദാലത്തിലായിരുന്നു ഇൗരംഗങ്ങൾ. നീതിയും അവകാശവും നിഷേധിക്കുന്നതിനെകുറിച്ചായിരുന്നു പരാതികൾ ഏറെ. ചികിത്സ പിഴവ് മൂലം രോഗിയായി മാറിയ പെൺകുട്ടി ഡോക്ടർക്കെതിരെ പരാതിയുമാെയത്തി. വളരെഗൗരവമുള്ള പരാതിയാണ് പെൺകുട്ടി ഉന്നയിച്ചതെന്ന് ബോധ്യമായതിനാൽ അത് ആതരത്തിൽ പരിഗണിക്കുന്നതിനായി മാറ്റിയതായി അദാലത്തിന് നേതൃത്വംനൽകിയ വനിത കമീഷൻ അംഗം എം.എസ്. താര മാധ്യമത്തോട് പറഞ്ഞു. ഒരു സ്വാശ്രയ പോളിടെക്നിക് കോളജ് മാനേജ്മ​െൻറ് പീഡിപ്പിക്കുന്നു എന്ന പരാതിയുമായി 13 അധ്യാപികമാർ കമീഷന് മുമ്പാകെ എത്തി. കോളേജ് സ്റ്റാഫ് മീറ്റിങ് വിളിച്ച് ചേർത്ത് അധ്യാപികമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് മാനേജ്മ​െൻറ് ഉറപ്പുനൽകിയതിനാൽ തുടർനടപടികൾ അവസാനിപ്പിച്ചു. പരാതികൾ പരിഹരിക്കുന്നതിലുപരി സാമൂഹിക പ്രതിബന്ധതയില്ലാത്ത തലമുറ വളർന്നുവരുന്നു എന്ന യാഥാർഥ്യം മനസ്സിലാക്കിയതി​െൻറ അടിസ്ഥാനത്തിലാണ് കമീഷൻ 'കലാലയ ജ്യോതി' പദ്ധതി നടപ്പാക്കുന്നതെന്നും എം.എസ്. താര പറഞ്ഞു. 27 കൊല്ലം സ​െൻററിൽ വച്ച് കമീഷൻ െസമിനാർ സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു. പത്തനാപുരം സ്വദേശിനി ഭർത്തൃഗൃഹത്തിൽ ആസിഡ് ആക്രമണത്തിന് വിധേയയായ സംഭവത്തിലെ പ്രതി രാജ്യം വിട്ടുപോയതായാണ് ലഭിക്കുന്ന വിവരമെന്നും കമീഷനംഗം പറഞ്ഞു. കടക്കലിൽ സദാചാര പൊലീസി​െൻറ ആക്രമണത്തിനിരയായ വീട്ടമ്മയെ സുരക്ഷിതമായ സ്ഥലത്ത് താമസിപ്പിക്കാൻ കമീഷന് കഴിഞ്ഞിട്ടുണ്ട്. അദാലത്തിൽ 80 കേസുകളാണ് പരിഗണിച്ചത്. അതിൽ 25 കേസുകളിൽ തീർപ്പായി. നാല് പരാതികളിൽ മറ്റ് വകുപ്പുകളുടെ റിപ്പോർട്ട് തേടാൻ തീരുമാനിച്ചു. 35 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി. 16 കേസുകളിൽ രണ്ടുകക്ഷികളും ഹാജരായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.