ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിക്ക്​ സസ്​പെൻഷൻ

ചാവക്കാട്: സംഘടനവിരുദ്ധ പ്രവർത്തനത്തെ തുടർന്ന് സി.പി.എം ചാവക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു. ഏരിയ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി. ചാവക്കാട് വെസ്റ്റ് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി കെ.എം. അലി, ചാവക്കാട് ഏരിയ കമ്മിറ്റി അംഗം കെ.എച്ച്. സലാം എന്നിവർക്കെതിരെയാണ് പാർട്ടി നടപടി. രണ്ടര വർഷം മുമ്പ് അച്ചടക്കലംഘനം നടത്തിയ സംഭവത്തിൽ അലിയെ വെസ്റ്റ് ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. അലിക്ക് നേരെയുണ്ടായ വ്യക്തിപരമായ ആരോപണം വ്യാപകമായി പ്രചരിപ്പിച്ചതിനാണ് ചാവക്കാട് നഗരസഭ വികസനകാര്യ സ്ഥിരം അധ്യക്ഷൻ കൂടിയായ സലാമിനെതിരെയുള്ള നടപടി. സംഭവത്തിൽ പാർട്ടിക്കുള്ളിൽ തന്നെ ശക്തമായ എതിർപ്പ് ഉയർന്നതോടെ പാർട്ടി നിയോഗിച്ച അന്വേഷണ കമീഷനാണ് ഇവർക്കെതിരെ ഉയർന്ന ആക്ഷേപങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയത്. ഇരുവരും ഗുരുതര പെരുമാറ്റച്ചട്ടം നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു. കുറ്റകരമായ വീഴ്ച കണക്കാക്കിയാണ് ഇവർക്കെതിരെ നടപടിയെടുത്തത്. അലി നിലവിൽ മത്സ്യത്തൊഴിലാളി സി.ഐ.ടി.‍യു ചാവക്കാട് സെക്രട്ടറിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.