പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ അവകാശം നൽകണം

കൊടുങ്ങല്ലൂർ: എസ്.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ കോപ്പി റൈറ്റ് ഒഴിവാക്കി ക്രിയേറ്റീവ് കോമൺസിൽ പ്രസിദ്ധീകരിക്കണമെന്ന് കെ.എസ്.ടി.എ കൊടുങ്ങല്ലൂർ ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. പൊതുപണം ഉപയോഗിച്ച് സൃഷ്ടിക്കുന്നതെന്തും ജനങ്ങൾക്ക് സ്വതന്ത്രമായി ഉപയോഗിക്കാൻ കഴിയുന്നതാവണം. പാഠപുസ്തകത്തിൻെറ അല്ലെങ്കിൽ സർക്കാർ പ്രസിദ്ധീകരണത്തിൻെറ ഏതെങ്കിലും ഭാഗമോ മുഴുവനായോ പ്രസിദ്ധീകരിക്കാൻ ഇന്ന് ആർക്കും അവകാശമില്ല. ഇവ എന്തെങ്കിലും തരത്തിൽ ഉപയോഗിക്കാനോ അർഹിക്കുന്ന ഒരാൾക്ക് സർക്കാറിൻെറ അല്ലെങ്കിൽ ഏതെങ്കിലും ഉദ്യോഗസ്ഥൻെറ അനുമതിക്കായി ഒാഫിസിൽ കയറി ഇറങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്. സർക്കാറിന് 'കടപ്പാട് രേഖെപ്പടുത്തി' സ്വതന്ത്രമായി അത് പുനരുപയോഗിക്കാൻ പൊതുജനങ്ങൾക്ക് അവകാശം നൽകണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യം ഉന്നയിച്ചു. സംസ്ഥാന ട്രഷറർ ടി.വി. മദനമോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ സി.എ.നസീർ, വൈസ് പ്രസിഡൻറ് കെ. പ്രമോദ്, എം.ജി. ജയ, പി.എ. മുഹമ്മദ് സിദ്ദീഖ്, കെ.ജെ. ഷീല, ടി.എസ്.സജീവൻ എന്നിവർ സംസാരിച്ചു. ടി.എസ്.സജീവൻ (പ്രസി.), വി.കെ.മുജീബ്‌ റഹ്മാൻ, പി.എ.നൗഷാദ്, ടി.വി.ഗ്രേസി (വൈസ് പ്രസിമാർ), കെ.ആർ.വത്സലകുമാരി (സെക്ര.), അജിത പാടാരിൽ, പി.എ. സജിത്ത്, ഗിരീഷ് സുകുമാരൻ (ജോ.സെക്രട്ടറിമാർ), കെ.ആർ. നൂജൻ (ട്രഷ.) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.