വിദ്യാർഥികളുടെ കരനെൽകൃഷി കൊയ്ത്തുത്സവം

ഏങ്ങണ്ടിയൂർ: പ്രളയത്തെ അതിജീവിച്ച കതിരിൽനിന്നും നൂറുമേനി വിളവ്. ഫാ.പോൾ ചിറ്റിലപ്പള്ളി മെമ്മോറിയൽ പബ്ലിക് സ്കൂളിലെ വിദ്യാർഥികളാണ് നെൽകൃഷി വിളയിച്ചത്. ഏതാനും മാസം മുമ്പാണ് കരനെൽ കൃഷിക്ക് തുടങ്ങിയത്. കൊയ്ത്ത് ഉത്സവം ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ് ഉദയ് തോട്ടപ്പുള്ളി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ഒ.കെ. പ്രൈസൺ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. ക്രിസ്റ്റോൺ പെരുമാട്ടിൽ, കൃഷി ഓഫിസർ അനൂപ് വിജയൻ, ഇ.വി. ജോസ്, രജനി മനോജ്, എന്നിവർ സംസാരിച്ചു. സ്കൗട്ട് അധ്യാപകൻ ഐ.കെ. സുധീർ, പി.എ. ജോയ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.