വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം

മന്ദലാംകുന്ന്: ഗവ. ഫിഷറീസ് യു.പി സ്കൂളിൽ വായനവാരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും മാധ്യമ സെമിനാറും മാധ്യമ പ്രവർത്തകൻ എം. റാണ പ്രതാപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി. സമീർ അധ്യക്ഷത വഹിച്ചു. ഖാസിം സെയ്ദ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. കമ്മിറ്റിയംഗം അസീസ് മന്ദലാംകുന്ന്, യൂസഫ് തണ്ണിത്തുറക്കൽ അധ്യാപകരായ ഇ.പി. ഷിബു, എ. ആസിയ, ബിന്ദു, പി.എ. ഫെബി, പി.കെ. ആശ, പി. ഷംസുന്നീസ, കെ.എച്ച്. ഷീജ, വി.ജി. രാഗി, വത്സല എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക പി.ടി. ശാന്ത സ്വാഗതവും അധ്യാപകൻ എം.കെ. സലീം നന്ദിയും പറഞ്ഞു. കടപ്പുറം: ഫോക്കസ് സ്കൂളിൽ നവീകരിച്ച സി.എച്ച്. മുഹമ്മദ് കോയ സ്മാരക ലൈബ്രറിയും വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തെക്കരകത്ത് അബ്ദുൽ കരീം ഹാജി അധ്യക്ഷത വഹിച്ചു. കൈയെഴുത്ത് മാസിക പി.ടി.എ പ്രസിഡൻറ് പി.വി. ഉമ്മർ കുഞ്ഞി പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഇ.ജി. ജിജി, വൈസ് പ്രിൻസപ്പൽ റഹീല, വി.കെ. കുഞ്ഞാലു ഹാജി, എ.കെ. അബ്ദുൽ കരീം, പി.കെ. അലിക്കുഞ്ഞി, പി.കെ. അബൂബക്കർ ബക്കർ പണ്ടാരി, ജലാലുദ്ധീൻ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ സാഹിത്യ മത്സരങ്ങളും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.