ഇടപ്പിള്ളി^കുറ്റിപ്പുറം നാലുവരിപാത; കുടിയിറക്ക്​ ഭിഷണിയിലായവർ സമരരംഗത്തേക്ക്

ഇടപ്പിള്ളി-കുറ്റിപ്പുറം നാലുവരിപാത; കുടിയിറക്ക് ഭിഷണിയിലായവർ സമരരംഗത്തേക്ക് കൊടുങ്ങല്ലൂർ: നിർധിഷ്ട ഇടപ്പിള്ളി-കുറ്റിപ്പുറം നാലുവരിപാത വികസനത്തിന് സർക്കാർ, ഉദ്യോഗസ്ഥതല നടപടി നടക്കുന്നതിനിടെ കുടിയിറക്ക് ഭിഷണിയിലായവർ സമരരംഗത്തേക്ക്. കൊടുങ്ങല്ലൂരിനടുത്ത് ആലയിൽ സമരത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു. നേരത്തെ തീരുമാനിച്ച ബൈപാസ് അലൈൻമ​െൻറ് മാറ്റാനുള്ള നീക്കത്തിനെതിരെ വലപ്പാട് ആനവിഴുങ്ങി കോളനി നിവാസികളും ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് സമരരംഗത്തേക്ക് നീങ്ങുകയാണ്. നേരത്തേ സമരരംഗത്ത് സജീവമായിരുന്ന എൻ.എച്ച് 17 ആക്ഷൻ കൗൺസിലും സർക്കാർ നീക്കത്തെ കരുതിയിരിക്കുകയാണ്. ത്രിതല പഞ്ചായത്ത് പ്രതിനിധികളെ ഉൾപ്പെടുത്തിയും, അല്ലാതെയും ഇതിനകം പദ്ധതിയുമായി ബന്ധപ്പെട്ട് യോഗങ്ങൾ നടന്നു. പുതിയ നോട്ടിഫിക്കേഷൻ പുറത്തിറങ്ങുമെന്നാണ് സൂചന. ആല ശ്രീശങ്കര നാരായണ സ്വാമി ക്ഷേത്രഭൂമി ഹൈവേ വികസന പരിധിയിൽവരുന്ന അവസ്ഥയാണുള്ളതെന്ന് ക്ഷേത്ര സംരക്ഷണസമിതി പറയുന്നു. ഇത് സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും ഇവർ പറഞ്ഞു. ക്ഷേത്ര സേങ്കതങ്ങൾക്ക് ഒരുവിധ കോട്ടവും തട്ടാതെ നിർധിഷ്ട ഹൈവേ വികസനം നടപ്പാക്കണമെന്നാണ് സംരക്ഷണ സമിയുടെ ആവശ്യം. ഇൗ ആവശ്യങ്ങൾ ഉന്നയിച്ച് തുടക്കം കുറിച്ച സമരം ഹിന്ദുെഎക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ഉദ്ഘാടനം ചെയ്തു. എ.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. നാട്ടിക മുതൽ ആനവിഴുങ്ങി മുരിയാന്തോട് വരെയുള്ള നാല് കി.മീറ്റർ വരുന്ന ബൈപാസ് റോഡ് നിലവിൽ അംഗീകരിച്ച സ്ഥലത്തുനിന്ന് ജനവാസ മേഖലയിലേക്ക് മാറ്റാനുള്ള നീക്കത്തിെനതിരെ കോളനിക്കാർ ഉൾപ്പെടെ മുപ്പതോളം കുടുംബങ്ങളാണ് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചിട്ടുള്ളത്. ഇൗ ബൈപാസിന് നേരത്തേ രണ്ട് തവണ ജനവാസം കുറഞ്ഞ മേഖല തെരഞ്ഞെടുത്ത് അലൈൻമ​െൻറ് നടപടികൾ പൂർത്തിയാക്കിയിട്ടുള്ളതാണ്. ഇൗ ഭാഗത്ത് ഒന്നോ, രണ്ടോ കുടുംബങ്ങൾ മാത്രമാണുള്ളത്. തൽപര കക്ഷികളുടെയും, റിയൽ എസ്റ്റേറ്റ് ലോബികളുടെയും താൽപര്യങ്ങൾക്ക് വിധേയമായി മുപ്പേതാളം വീടുകളെ ബാധിക്കും വിധം ബൈപാസ് നിർമാണത്തിന് അധികാരികൾ നടപടി ആരംഭിച്ച് കഴിഞ്ഞതായും ഇവർ പറഞ്ഞു. ആദ്യം അംഗീകരിച്ച സ്ഥലത്ത് ബൈപാസ് നിർമിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. അമ്പലത്ത് വീട്ടിൽ അബ്ദുൽലെത്തീഫ് (ചെയർ), ഹർഷൻ (വൈസ് ചെയർ), വിൻസ​െൻറ് കല്ലറക്കൽ, ജോസിജോസ്, വിജയൻ വെന്നിക്കൽ, വി.എസ്. ബാബുരാജ്, കെ.ബി. ഹൈദ്രോസ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്ഷൻ കൗൺസിൽ പ്രവർത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.