മാളയിൽ നിന്ന്​ പൂവൻ കോഴികൾ

മാള: സി.പി.എം സംസ്ഥാന സമ്മേളന പ്രതിനിധികൾക്ക് വിളമ്പാനുള്ള കോഴിക്കറിക്കുള്ള കോഴികൾ ലീഡർ കെ.കരുണാകര​െൻറ മണ്ഡലമായ മാളയിൽ നിന്ന്. അതും ഒന്നാം തരം നാടൻ പൂവൻകോഴികൾ മാത്രം. മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്ന് വാങ്ങിയ 500 പൂവൻ കോഴിക്കുഞ്ഞുങ്ങളാണ് 118 ദിവസം കൊണ്ട് പുരനിറഞ്ഞ് നിൽക്കുന്നത്. പുത്തൻചിറ കോലോത്തുകുന്നിൽ പാർട്ടി പ്രവർത്തകനായ വി.എൻ. രാജേഷാണ് ഇവയെ വളർത്തിയത്. കൃത്രിമ തീറ്റ നൽകാതെയാണ് ഇവയെ വളർത്തിയത്. രണ്ടു മുതൽ രണ്ടര കിലോയാണ് ഭാരം. വ്യാഴാഴ്ച ഉച്ചക്ക് തൃശൂരിൽ ഇവ ഭക്ഷണത്തളികയിലെത്തും. ഫോട്ടോ: സി.പി.എം സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് വിളമ്പാൻ മാളയിൽ വളർത്തിയൊരുക്കിയ പൂവൻ കോഴികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.