വൃക്കകൾ തകരാറിൽ; കരുണ കാത്ത്​ സിറാജുദ്ദീൻ

വടക്കാഞ്ചേരി: വൃക്കകൾ തകരാറിലായ നിർധന യുവാവ് ചികിത്സ സഹായം തേടുന്നു. വടക്കാഞ്ചേരി നഗരസഭയിലെ എങ്കക്കാട് മങ്കര പൊക്കാക്കില്ലത്ത് പേരതനായ വീരാവുവി​െൻറ മകൻ സിറാജുദ്ദീനാണ് (28) സഹായം തേടുന്നത്. ആറു വർഷമായി ബഹ്റൈനിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു സിറാജുദ്ദീൻ. കഴിഞ്ഞ മാസം നടക്കേണ്ട വിവാഹത്തിനായി നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. എന്നാൽ, എയർപോർട്ടിൽ െവച്ച് അസുഖമുണ്ടായതിനെ തുടർന്ന് യാത്ര മുടങ്ങി. പിന്നീട് സ്പോൺസർ ഇടപെട്ട് നാട്ടിൽ എത്തിച്ചു. നാട്ടിൽ വന്ന ശേഷം നടത്തിയ പരിശോധനയിലാണ് വൃക്കകൾ തകരാറിലായത് അറിഞ്ഞത്. ഇതോടെ നിശ്ചയിച്ച വിവാഹം മുടങ്ങി. ഇപ്പോൾ മൂന്നുദിവസം കൂടുമ്പോൾ ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. കൂലിവേലക്കാരനായ സഹോദരൻ നജീബ് വൃക്ക നൽകാൻ തയാറാണ്. എന്നാൽ, ചികിത്സക്ക് പണം കണ്ടെത്താൻ കഴിയാതെ വിഷമിക്കുകയാണ് കുടുംബം. സിറാജുദ്ദീനെ സഹായിക്കാൻ ഡിവിഷൻ കൗൺസിലർ സൈറ ബാനു മുസ്തഫ പ്രസിഡൻറും സിദ്ദീഖ് ഫൈസി മങ്കര ജനറൽ സെക്രട്ടറിയും എം.കെ. അബ്ദുറഹ്മാൻ മങ്കര ട്രഷററുമായി ചികിത്സ സഹായ സമിതി രൂപവത്കരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് എങ്കക്കാട് ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട്നമ്പർ: 0739053000002112 ഐ.എഫ്.എസ്. കോഡ്: എസ്.ഐ.ബി.എൽ 0000739.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.