റേഷൻ കടയിൽനിന്ന്​ അരി കടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു

ചേർപ്പ്: ചൊവ്വൂരിൽ . കെ.കെ. വത്സ​െൻറ ഉടമസ്ഥതയിലുള്ള എ.ആർ.ഡി 184ാം നമ്പർ കടയിൽ ചൊവ്വാഴ്ച ഉച്ചക്ക്2.30നാണ് സംഭവം. റേഷൻ കടയിൽനിന്ന് ചുമട്ടുതൊഴിലാളികൾ ലോറിയിൽ ചാക്കുകൾ കയറ്റുന്നത് കണ്ട നാട്ടുകാർ തടയുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ജില്ല സപ്ലൈ ഒാഫിസർ ടി.ആർ. ജയചന്ദ്രൻ, താലൂക്ക് അസി.സപ്ലൈ ഒാഫിസർ കെ.പി. ഷെഫീർ, റേഷനിങ് ഇൻസ്പെക്ടർ സതീശ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി കടയിൽ പരിശോധന നടത്തി. 41 ചാക്ക് മട്ട അരി കുറവുള്ളതായി കണ്ടെത്തി. നാട്ടുകാരുടെ പരാതിയെ തുടർന്ന് റേഷൻ കട അടച്ചുപൂട്ടി സീൽ ചെയ്തു. ചേർപ്പ് പൊലീസ് ലോറി കസ്റ്റഡിയിലെടുത്തു. 77ചാക്ക് അരിയും ഗോതമ്പുമാണ് ചെവ്വൂരിലെ കടയിൽനിന്ന് ലോറിയിൽ കയറ്റിയിരുന്നത്. കൂടാതെ ലോറിയിൽ വേറെയും ധാന്യച്ചാക്കുകൾ ഉണ്ടായിരുന്നു. ലോറി കുരിയച്ചിറ സബ് ഡിപ്പോയിലെത്തിച്ച് കൂടുതൽ പരിശോധനക്ക് വിധേയമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.