ശ്രവണ സുന്ദരം... ലളിതം...

ചിറ്റിലപ്പിള്ളി: സോനു നിഗമും ശ്രേയ ഘോശാലും പാടിത്തുടങ്ങിയിടത്ത് നിന്ന് കേരളത്തി​െൻറ അഭിമാനമായാണ് നാലാം ക്ലാസുകാരി ആര്യനന്ദ ആർ. ബാബു കലോത്സവ വേദിയിലെത്തിയത്. ലളിതഗാന വേദിയിൽ 'ശ്യാമയാം മേഘമേ....' തുടങ്ങുന്ന വരികൾ പാടിത്തീർന്നതും നിലക്കാത്ത കൈയടി. ആസ്വാദക സദസ്സി​െൻറ അംഗീകാരം പോലെ ഫലപ്രഖ്യാപനം വന്നപ്പോൾ ഒന്നാം സ്ഥാനത്തേക്ക് ആര്യനന്ദക്ക് എതിരില്ല. സംഗീതത്തിലൂടെ നിരവധി നേട്ടങ്ങളുടെ നെറുകയിലേക്കാണ് ഇൗ കൊച്ചുമിടുക്കിയുടെ യാത്ര. സംഘം കലാഗ്രൂപ് ഇന്ത്യ മൊത്തത്തിൽ നടത്തിയ സംഗീത മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെയാണ് നേട്ടങ്ങളുടെ തുടക്കം. സോനു നിഗമും ശ്രേയ ഘോശാലും പാടി ഒന്നാം സ്ഥാനം നേടിയ മത്സരമാണിത്. രാജ്യത്തിനകത്തും പുറത്തു നിന്നുമായെത്തിയ 700 മത്സരാർഥികളെ പിന്തള്ളിയാണ് നാലാം ക്ലാസുകാരി ഡൽഹിയിൽ നടന്ന മത്സരത്തിൽ വിജയകിരീടം നേടിയത്. അടുത്തിടെ കോഴിക്കോട് ടൗൺ ഹാളിൽ നാലു ഭാഷകളിലായി 25 പാട്ടുകൾ തുടർച്ചയായി ആലപിച്ചതിനെ തുടർന്ന് ലിംക ബുക്ക് ഓഫ് റെക്കോഡ്സി​െൻറ പരിഗണനയിലുമുണ്ട്. സംഗീത അധ്യാപകരായ രാജേഷ് ബാബുവി​െൻറയും ഇന്ദുവി‍​െൻറയും ഏക മകളായ ആര്യനന്ദ മലപ്പുറം കടലുണ്ടി നഗരം ഐഡിയൽ പബ്ലിക് സ്കൂളിനെ പ്രതിനിധീകരിച്ചാണ് കലോത്സവത്തിനെത്തിയത്. വേദിയിൽ താരപ്പകിട്ട് ചിറ്റിലപ്പിള്ളി: താരങ്ങളുടെ മകൾക്ക് കലോത്സവ വേദിയിൽ അഭിമാന നേട്ടം. നടൻ ഷാജുവി​െൻറയും നടി ചാന്ദ്നിയുടെയും മകൾ നന്ദന ഷാജുവാണ് മത്സരിച്ച മൂന്നിനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചത്. കാറ്റഗറി നാല് വിഭാഗത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനവും നാടോടിനൃത്തം, ഭരതനാട്യം എന്നിവയിൽ രണ്ടാം സ്ഥാനവുമാണ് പാലക്കാട് ലയൺസ് സ്കൂളിലെ നന്ദന നേടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.