ദഫ്മുട്ടിൽ വിജയമാവർത്തിച്ച് മുജീബിെൻറ ശിഷ്യർ

ചിറ്റിലപ്പിള്ളി: ദഫ് മുട്ടിൽ ദേവമാത സി.എം.ഐ പബ്ലിക് സ്കൂൾ ജേതാക്കളാവുമ്പോൾ സംസ്ഥാന കലോത്സവങ്ങളിൽ പകരക്കാരില്ലാതെ 'മുജീബ് മാജിക്'. വർഷങ്ങളായി കലോത്സവങ്ങളിൽ ദഫ്മുട്ട്, അറബനമുട്ട് മത്സരങ്ങളിലെ വിജയങ്ങളെല്ലാം മുജീബ് പാടൂരി​െൻറ ശിഷണത്തിലുള്ളവരാണ് നേടുന്നത്. കേരളത്തിലെ മാപ്പിള കലകളുെട ആചാര്യനായിരുന്ന പാടൂർ പരീത് ഗുരുക്കളായിരുന്നു മുജീബി​െൻറ ഗുരുനാഥൻ. 2004 മുതൽ മലപ്പുറം ജില്ലയിലെ വന്നേരി സ്കൂളിൽ അറബനമുട്ടിൽ പരിശീലനം നൽകി. ആ വർഷത്തെ സംസ്ഥാന യുവജനോത്സവത്തിൽ വന്നേരി സ്കൂളിനായിരുന്നു ഒന്നാം സ്ഥാനം. തുടർന്നുള്ള വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിലും, സി.ബി.എസ്.ഇ, ഇൻറർപോളി കലോത്സവങ്ങളിലും, സർവകലാശാല കലോത്സവങ്ങളിലുമെല്ലാം മുജീബി​െൻറ ശിഷ്യരായിരുന്നു ജേതാക്കൾ. ചാവക്കാട് ഐഡിയൽ കോളജിെല അറബി അധ്യാപകനാണ് മുജീബ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.