കരാർ നിയമനം: ആനുകൂല്യം നൽകണമെന്ന്​ മനുഷ്യാവകാശ കമീഷൻ

തൃശൂർ: കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർ ജോലി ചെയ്ത കാലയളവിലുള്ള നിയമാനുസൃത ആനുകൂല്യങ്ങൾക്ക് അർഹരാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. സാക്ഷരത മിഷനിൽ ജില്ലാ അസി. കോഓഡിനേറ്ററായ എ.ജി. പൽപ്പുവിനോട് വിവേചനം പാടില്ലെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു. 2003 മുതൽ 14 വർഷമായി തൃശൂർ ജില്ല സാക്ഷരത മിഷനിൽ പ്രവർത്തിച്ച പൽപ്പുവിനെ കഴിഞ്ഞ ഫെബ്രുവരിയിൽ പിരിച്ചുവിട്ടിരുന്നു. ഇ.പി.എഫ്, ടി.എ, സറണ്ടർ ആനുകൂല്യം എന്നിവ നൽകിയില്ല. ഇതു സംബന്ധിച്ച പരാതിയിൽ സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ കമീഷന് വിശദീകരണം നൽകിയിരുന്നു. അസി. കോഒാഡിനേറ്റർമാർ ആവശ്യത്തിലധികമുണ്ടെന്നും പരാതിക്കാരന് 62 വയസ്സ് കഴിഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാർ തീരുമാനമനുസരിച്ച് 19 മാസത്തെ ആർജിതാവധി നൽകി. സാക്ഷതര മിഷനിലെ ജീവനക്കാർക്ക് ഗ്രാറ്റ്വിറ്റി നൽകാറില്ല. സാക്ഷരത മേഖലയിൽ അനുഭവ സമ്പത്തുള്ള പരാതിക്കാര​െൻറ പ്രശ്നം പരിഗണന അർഹിക്കുന്നതാണോയെന്ന് ഡയറക്ടർ പരിശോധിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. പരാതിക്കാരനായ പൽപ്പുവിന് നൽകാനുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകണമെന്നും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.