നഗരത്തിൽ പട്ടാപ്പകൽ ബസ് തടഞ്ഞ് ഡ്രൈവറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി

തൃശൂർ: നഗരത്തിൽ പട്ടാപ്പകൽ സ്വകാര്യ ബസ് തടഞ്ഞ് ഡ്രൈവറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ശനിയാഴ്ച ഉച്ചക്ക് ഒന്നേമുക്കാലോടെ ജനറൽ ആശുപത്രിക്ക് മുന്നിലാണ് സംഭവം. തൃശൂർ -നെട്ടിശേരി റൂട്ടിലോടുന്ന 'അൻജു അനു' ബസിലെ ഡ്രൈവർ കൈനൂർ സ്വദേശി സുബ്രഹ്മണ്യനെയാണ് കാറിലെത്തിയ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. നെട്ടിശേരിയിൽനിന്ന് വരികയായിരുന്ന ബസ് കോളജ് റോഡിൽനിന്ന് റൗണ്ടിലേക്ക് പ്രവേശിച്ചപ്പോഴാണ് കുറുകെ വാഗൺ ആർ കാർ നിർത്തി രണ്ടുപേർ ഇറങ്ങിയത്. കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച ഇവർ ഡ്രൈവറെ അസഭ്യം പറഞ്ഞു. ഇതിനിടയിലാണ് കാറിൽനിന്ന് മറ്റൊരാൾ ഇറങ്ങിവന്ന് തോക്ക് ചൂണ്ടിയത്. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. തോക്ക് ചൂണ്ടിയപ്പോൾ യാത്രക്കാർ ബഹളം വെച്ചു. അതോടെ സംഘം കാറിൽ കയറി അമിത വേഗത്തിൽ ഒാടിച്ചുപോയി. ആശുപത്രിക്ക് സമീപം ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് ഉണ്ടായിരുന്നെങ്കിലും സംഭവം അറിഞ്ഞില്ല. ബസ് ഡ്രൈവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.