ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം: പ്രതി പിടിയിൽ

മാള: ഇൗമാസം ഏഴിന് പാളയംപറമ്പിൽ ഇതരസംസ്ഥാന തൊഴിലാളിയെ കല്ലുകൊണ്ട് ഇടിച്ചുകൊന്ന കേസിലെ പ്രതിെയ പാലക്കാട് ജില്ലയിലെ മുടപ്പല്ലൂരിൽനിന്ന് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശി ബലിറാം ഉറൻ(30) ആണ് അറസ്റ്റിലായത്. ഓട്ടുകമ്പനി തൊഴിലാളിയായ അസം സ്വദേശി ജാഹിറുൽ ഇസ്ലാം(26) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരൻ പാലക്കാട് ഉണ്ടെന്നറിഞ്ഞ് അവിടെ നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. സംഭവസ്ഥലത്തുനിന്ന് പുലർച്ചെ സഹോദര​െൻറ അടുത്തെത്തിയ പ്രതി പകൽ അവിടെ കഴിഞ്ഞശേഷം രാത്രി കോയമ്പത്തൂരിലേക്ക് പോയി ട്രെയിൻ മാർഗം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിെടയാണ് െപാലീസി​െൻറ പിടിയിലായത്. പഴൂക്കരയിൽ ഒാട്ടുകമ്പനി പണിക്കാരനാണ് ബാലിറാം. ഇയാളുടെ ഭാര്യയെ കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ ഒപ്പം താമസിപ്പിക്കുന്നതാണ് കൊലപാതകം നടത്താന്‍ കാരണമെന്ന് െപാലീസ് പറയുന്നു. ചാലക്കുടി ഡിവൈ.എസ്.പി ഷാഹുൽ ഹമീദി​െൻറ നേതൃത്വത്തിൽ മാള സി.െഎ റോയ്. വി, എസ്.െഎ ഇതിഹാസ് താഹ, ക്രൈംബ്രാഞ്ച് എസ്.െഎ മുഹമ്മദ് റാഫി, ജില്ല ക്രൈംബ്രാഞ്ച് സി.പി.ഒമാരായ സി.ആർ. പ്രദീപ്, പി.പി. ജയകൃഷ്ണൻ, സി.എ. ജോബ്, ലിജു ഇയ്യാനി, മാള എ.എസ്.െഎമാരായ ലാൽസൻ, നീൽ ഹെക്ടർ, എസ്.സി.പി.ഒ സതീഷ്, സി.പി.ഒമാരായ ജിജേഷ്, മിഥുൻ കൃഷ്ണ, അൻവറുദ്ദീൻ, ചാലക്കുടി ഡിവൈ.എസ്.പി സ്ക്വാഡ് അംഗങ്ങളായ മൂസ, ഷിജോ എന്നിവരടങ്ങിയ സംഘമാണ് പ്രതിെയ പിടികൂടിയ അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.