കള്ളിച്ചിത്ര കോളനി: ഭൂമിക്കായി സർക്കാറിലേക്ക്​ എഴുതും

തൃശൂർ: വരന്തരപ്പിള്ളി കള്ളിച്ചിത്ര കോളനിക്ക് ആവശ്യമായ ബാക്കി ഭൂമി ലഭിക്കാനായി ജലസേചന വകുപ്പ് സർക്കാറിലേക്ക് കത്തെഴുതാൻ കലക്ടർ ഡോ. എ. കൗശിഗ​െൻറ നേതൃത്വത്തിൽ കലക്ടറേറ്റിൽ ചേർന്ന കള്ളിച്ചിത്ര ഭൂസമരക്കാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുെടയും യോഗം തീരുമാനിച്ചു. 1992ൽ ചിമ്മിനി അണക്കെട്ട് നിർമിക്കുേമ്പാൾ കുടിയൊഴിപ്പിക്കപ്പെട്ട ഇവർക്ക് 20 ഏക്കർ ഭൂമി ആവശ്യമായിരുന്നു. അതിൽ 12.5 ഏക്കർ ഭൂമി ജലസേചന വകുപ്പ് വഴി നൽകി. ബാക്കി ഭൂമിയുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ കേസ് നടക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ജലസേചന വകുപ്പ് ഇവർ താമസിക്കുന്നതിന് സമീപത്ത് ഭൂമി നൽകാൻ വേണ്ട നടപടിക്ക് സർക്കാറിലേക്ക് എഴുതുമെന്ന് കലക്ടർ അറിയിച്ചു. കോളനിയിലെ ഒരു കുടുംബത്തിലെ രണ്ടുപേർക്ക് ഡാമിൽ ജോലി നൽകുന്നതുമായി ബന്ധപ്പെട്ട് സ്പെഷൽ റിക്രൂട്ട്മ​െൻറിനുള്ള നിർദേശം തയാറാക്കാൻ ൈട്രബൽ െഡവലപ്മ​െൻറ് ഓഫിസറെ കലക്ടർ ചുമതലപ്പെടുത്തി. റിപ്പോർട്ട് ലഭ്യമായാൽ സർക്കാറിന് സമർപ്പിക്കും. കോളനിക്കാരുടെ ആവശ്യങ്ങൾക്കായി രൂപവത്കരിച്ച സൊസൈറ്റി ഇപ്പോൾ പ്രവർത്തിക്കുന്നില്ല. അത് പുനരുജ്ജീവിപ്പിക്കാൻ സെക്രട്ടറിയും അംഗങ്ങളും ഉൾപ്പെടെയുള്ള തെരഞ്ഞെടുക്കപ്പെട്ട ബോർഡ് വേണം. ബോർഡ് നിലവിൽ വന്നശേഷം പുനരുജ്ജീവന പാക്കേജിനുള്ള അപേക്ഷ നൽകണം. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സഹകരണ ജോയൻറ് രജിസ്ട്രാർ തയാറാക്കി കലക്ടർക്ക് നൽകാൻ യോഗം തീരുമാനിച്ചു. കള്ളിച്ചിത്ര കോളനിയിലേക്ക് ബസ് റൂട്ടിനായി ജോയൻറ് ആർ.ടി.ഒയും ചാലക്കുടി തഹസിൽദാറും സംയുക്ത യോഗം ചേർന്ന് തീരുമാനം എടുക്കണമെന്ന് കലക്ടർ അറിയിച്ചു. കോളനിയിൽ നിർമിച്ച അംഗൻവാടി കെട്ടിടത്തിന് അനുമതി ലഭിക്കാൻ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫിസ് നടപടി സ്വീകരിക്കണം. കോളനിക്കാർക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കാൻ ചെക്ക് ഡാം നിർമിക്കണമെന്ന ആവശ്യത്തെ തുടർന്ന് ചെറുകിട ജലസേചന വിഭാഗം എക്സി. എൻജിനീയർ എം.പി ഫണ്ടുമായി ബന്ധപ്പെടുത്തി പദ്ധതി തയാറാക്കാനും കലക്ടർ നിർദേശിച്ചു. വരന്തരപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുദിനി രാജീവൻ, ജില്ല പഞ്ചായത്തംഗം ജയന്തി സുരേന്ദ്രൻ, കൊടകര ബ്ലോക്ക് പഞ്ചായത്തംഗം ജോളി, പഞ്ചായത്തംഗം ഷബീര ഹുസൈൻ, ചാലക്കുടി ഡി.എഫ്.ഒ ആർ. കീർത്തി, എൽ.ആർ ഡെപ്യൂട്ടി കലക്ടർ പി. കാവേരിക്കുട്ടി, ഉൗരു മൂപ്പൻ എം.കെ. ഗോപാലൻ, സംയുക്ത സമരസമിതി കൺവീനർ എം.എൻ. പുഷ്പൻ, താലൂക്ക് തഹസിൽദാർ പി.എസ്. മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.