തൊഴിലുറപ്പ്‌ തൊഴിലാളികൾ മാർച്ച്‌ നടത്തി

പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ എൻ.ആർ.ഇ.ജി വർക്കേഴ്‌സ്‌ യൂനിയൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഹെഡ്‌ പോസ്‌റ്റ്‌ ഓഫിസിലേക്ക്‌ . തൊഴിലുറപ്പ്‌ പദ്ധതി തകർക്കുന്ന കേന്ദ്രസർക്കാർ നടപടി അവസാനിപ്പിക്കുക, മിനിമം കൂലി 600 രൂപയാക്കുക, കൂലി കുടിശ്ശിക ഉടൻ അനുവദിക്കുക, തൊഴിൽദിനം 250 ആയി വർധിപ്പിക്കുക, തൊഴിൽ സമയം രാവിലെ ഒമ്പതു മുതൽ വൈകീട്ട്‌ അഞ്ചുവരെയാക്കുക, അയ്യങ്കാളി നഗരതൊഴിലുറപ്പ്‌ പദ്ധതി ഫലപ്രദമായി നടപ്പാക്കുക, തൊഴിലാളികൾക്ക്‌ സമഗ്രമായ ക്ഷേമ പെൻഷൻ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്‌. സമരം രാജു എബ്രഹാം എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. യൂനിയൻ ജില്ല പ്രസിഡൻറ് എസ്‌. ഭദ്രകുമാരി അധ്യക്ഷതവഹിച്ചു. ജില്ല എക്‌സിക്യൂട്ടിവ് അംഗം എം.വി. സഞ്‌ജു, വി. പൊന്നമ്മ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ആർ. സനൽകുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്തുകൾ സംയുക്തമായി ലൈഫ് ഭവനസമുച്ചയം നിർമിക്കും മല്ലപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മല്ലപ്പള്ളി, ആനിക്കാട്, കല്ലൂപ്പാറ പഞ്ചായത്തുകൾ സംയുക്തമായി ലൈഫ് ഭവനസമുച്ചയം നിർമിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശോശാമ്മ തോമസ് അധ്യക്ഷതവഹിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. മൂന്ന് പഞ്ചായത്തുകളുടെ നിലവിലുള്ള ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ഭൂരഹിതരായ 55 കുടുംബങ്ങൾക്ക് പാർപ്പിട സമുച്ചയം നിർമിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിനും യോഗം തീരുമാനിച്ചു. ഇതിനായി ഒരേക്കർ ഭൂമി സൗജന്യമായോ സ്പോൺസർഷിപ്പിലൂടെയോ സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്കോ നൽകാൻ താൽപര്യമുള്ള യഥാർഥ കൈവശാവകാശികളായ ഭൂവുടമകൾക്ക് ജനുവരി മൂന്നുവരെ സമ്മതപത്രം ബ്ലോക്ക് ഓഫിസിൽ സമർപ്പിക്കാം. ലൈഫ്മിഷൻ കോഓഡിനേറ്റർ സി.പി. സുനിൽ വിഷയാവതരണം നടത്തി. മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് റെജി സാമുവൽ, ആനിക്കാട് പഞ്ചായത്ത് പ്രസിഡൻറ് തോമസ് മാത്യു, കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡൻറ് റെജി ചാക്കോ, മനു ഭായ് മോഹൻ, കുഞ്ഞുകോശി പോൾ, ബി. ഉത്തമൻ, ലിയാഖത്ത് അലിക്കുഞ്ഞ് റാവുത്തർ, ജോളി ജോസഫ്, ജോസഫ് ഇമ്മാനുവൽ, എബി മേക്കരിങ്ങാട്ട്, പ്രകാശ്കുമാർ വടക്കേമുറി, ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. നഗരസഭ മസ്റ്ററിങ് 13ന് പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിൽനിന്ന് സാമൂഹിക സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന ഇതുവരെയായി മസ്റ്ററിങ് നടത്താത്തവർക്കായി 13ന് രാവിലെ 10 മുതൽ നഗരസഭ കൗൺസിൽ ഹാളിൽവെച്ച് മസ്റ്ററിങ് ക്യാമ്പ് നടത്തും. കിടപ്പുരോഗികളുടെ മസ്റ്ററിങ് 11 മുതൽ 15വരെ വീടുകളിലെത്തി ചുമതലപ്പെടുത്തിയ വാർഡുകളിലെ അക്ഷയ സൻെറർ കോഓഡിനേറ്റർമാർ നിർവഹിക്കും. മസ്റ്ററിങ് പരാജയപ്പെടുന്നവർ വില്ലേജ് ഓഫിസർ/ ഗസറ്റഡ് ഓഫിസർ/ മെഡിക്കൽ ഓഫിസർ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ് നഗരസഭ ക്ഷേമപെൻഷൻ സെക്ഷനിൽ (ജി.നാല്) ഹാജരാക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.